കേളി മജ്മഅ യൂനിറ്റ് ഓണമാഘോഷിച്ചു
text_fieldsസാംസ്കാരിക സമ്മേളനം കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാസംസ്കാരിക വേദി മലസ് ഏരിയ മജ്മഅ യൂനിറ്റ് വിവിധ കലാകായിക പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. അൽ-ഫുർസാൻ ഓഡിറ്റോറിയത്തിൽ 'നിറകതിർ മജ്മഅ 2022' എന്ന പേരിൽ അരങ്ങേറിയ പരിപാടികൾ നെസ്റ്റോ ഹൈപ്പർമാർക്കറ്റുമായി സഹകരിച്ചാണ് നടത്തിയത്. കേളി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും തിരുവാതിരക്കളി, നൃത്തനൃത്യങ്ങൾ, പാട്ടുകൾ, മിമിക്രി, സംഗീത കച്ചേരി തുടങ്ങി നിരവധി കലാപരിപാടികളും അരങ്ങേറി. കേളി പ്രവർത്തകർ ഒരുക്കിയ ഓണസദ്യയായിരുന്നു ആഘോഷത്തിന്റെ മുഖ്യ ആകർഷണം.
സാംസ്കാരിക സമ്മേളനത്തിൽ യൂനിറ്റ് പ്രസിഡന്റ് പ്രതീഷ് പുഷ്പൻ അധ്യക്ഷത വഹിച്ചു. യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം സുനിൽ കുമാർ ആമുഖ പ്രഭാഷണം നടത്തി. കേന്ദ്ര പ്രസിഡന്റ് സെബിൻ ഇഖ്ബാൽ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി സബീന എം. സാലി, മലസ് ഏരിയ രക്ഷാധികാരി സെക്രട്ടറിയും കേന്ദ്ര ജോയന്റ് സെക്രട്ടറിയുമായ സുനിൽ കുമാർ, നെസ്റ്റോ ഹൈപ്പർമാർക്കറ്റ് പ്രതിനിധി അനീസ്, ഏരിയ സെക്രട്ടറി കെ.പി. സജിത്, ഏരിയ ട്രഷറർ യു.സി. നൗഫൽ, യൂനിറ്റ് ട്രഷറർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.മജ്മഅ യൂനിറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹായിക്കുന്ന ആരോഗ്യ പ്രവർത്തകരെ ഉപഹാരം നൽകി ആദരിച്ചു. സെക്രട്ടറി എസ്. സന്ദീപ് കുമാർ സ്വാഗതവും എക്സിക്യൂട്ടിവ് അംഗം മജീഷ് നന്ദിയും പറഞ്ഞു.