കേളി സൈബർ വിങ് പ്രവർത്തകരെ ആദരിച്ചു
text_fieldsകേളി സൈബർ വിങ് പ്രവർത്തകരെ 20ാം വാർഷികാഘോഷ ചടങ്ങിൽ ആദരിച്ചപ്പോൾ
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ കീഴിൽ പ്രവർത്തിക്കുന്ന സൈബർ വിങ് വിഭാഗം പ്രവർത്തകരെ കേളിയുടെ 20ാം വാർഷികാഘോഷ ചടങ്ങിൽ ആദരിച്ചു.
ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടൽ അങ്കണത്തിൽ നടന്ന പരിപാടിയിലാണ് ആദരിച്ചത്. 2015 മുതൽ രക്ഷാധികാരി സമിതി കൺവീനർ കെ.പി.എം. സാദിഖിെൻറ നേതൃത്വത്തിലാണ് തുടക്കംകുറിച്ചത്. മഹേഷ് കോടിയത്ത്, ബിന്ദ്യ മഹേഷ്, പ്രിയ വിനോദ്, സജീന സിജിൻ, സന്ധ്യ പുഷ്പരാജ്, മാജിദ ഷാജഹാൻ, സീബ കൂവോട്, സീന സെബിൻ, ശ്രീഷ സുകേഷ്, ഫസീല നാസർ, സൈബർവിങ് ചെയർമാൻ ബിജു തായമ്പത്ത്, കെ.ടി. നൗഷാദ്, സിജിൻ കൂവള്ളൂർ, സുനിൽ സുകുമാരൻ, നൗഫൽ പൂവക്കുറുശ്ശി എന്നിവരാണ് വിവിധ കാലഘട്ടത്തിൽ സൈബർ വിങ്ങിൽ പ്രവർത്തിച്ചതും ഇപ്പോൾ പ്രവർത്തിക്കുന്നതും.

