കേളി ന്യൂസനാഇയ ഏരിയ ലൈബ്രറി പ്രവർത്തനമാരംഭിച്ചു
text_fieldsകേളി ന്യൂ സനയ്യ ഏരിയ ലൈബ്രറി ഉദ്ഘാടനം ജയപ്രകാശ്, ഷിബു തോമസിന് പുസ്തകം കൈമാറി നിർവഹിക്കുന്നു
റിയാദ്: പ്രവാസികളില്‍ വായനശീലവും ചരിത്രാവബോധവും വർധിപ്പിക്കുന്നതിനും വായനാശീലമുള്ളവർക്ക് പുസ്തകങ്ങളുടെ ലഭ്യത സുഗമമാക്കുന്നതിനുമായി കേളി കലാസാംസ്കാരിക വേദി ഏരിയാതലങ്ങളിലേക്ക് വ്യാപിപ്പിച്ച ലൈബ്രറികളുടെ പ്രവർത്തനങ്ങൾ മുന്നേറുന്നു. റിയാദിലും പരിസര പ്രദേശങ്ങളിലുമായി കേളിയുടെ 12 ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറികളുടെ ന്യൂസനാഇയ ഏരിയ ഘടകം പ്രവർത്തനമാരംഭിച്ചു.
ന്യൂ സനാഇയ ദുബൈ ഒയാസിസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗവും ലൈബ്രറി ചുമതലക്കാരനുമായ ജയപ്രകാശ് ഏരിയ സെക്രട്ടറി ഷിബു തോമസിന് പുസ്തകം കൈമാറി ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങി ഏരിയാ പ്രസിഡന്റ് നിസാർ മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ടി.ആർ. സുബ്രഹ്മണ്യൻ, പ്രഭാകരൻ കണ്ടോന്താർ, ജോയന്റ് സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കിഷോർ നിസാം, ഹുസൈൻ മണക്കാട്, ഏരിയ രക്ഷാധികാരി കൺവീനർ മനോഹരൻ നെല്ലിക്കൽ, ട്രഷറർ ബൈജു ബാലചന്ദ്രൻ, ജോയന്റ് സെക്രട്ടറിമാരായ തോമസ് ജോയി, താജുദ്ദീൻ, വൈസ് പ്രസിഡന്റ് അബ്ദുൽ നാസർ, ജോയന്റ് ട്രഷറർ അബ്ദുൽ കലാം, ഏരിയ കമ്മിറ്റി അംഗങ്ങളായ കരുണാകരൻ മണ്ണടി, അബ്ബാസ്, സജീഷ്, ഷമൽരാജ്, സതീഷ് കുമാർ, മധു ഗോപി, രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.
നിരവധി കേളി പ്രവർത്തകരും സുഹൃത്തുക്കളും തങ്ങളുടെ കൈവശമുള്ള പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത് ലൈബ്രറി എന്ന ആശയത്തിൽ പങ്കാളികളായി. ഏരിയ സെക്രട്ടറി ഷിബു തോമസ് സ്വാഗതവും ലൈബ്രേറിയൻ ജയപ്രകാശ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

