കേളി കുടുംബവേദി ലോഗോ പ്രകാശനം
text_fieldsകേളി കുടുംബവേദി ലോഗോ പ്രകാശന ചടങ്ങ്
റിയാദ്: കേളി കുടുംബവേദിയുടെ ലോഗോ പ്രകാശനം ചെയ്തു. വേദിയുടെ ഒന്നാം കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ചാണ് ലോഗോ പ്രകാശനം നടന്നത്. കേളി രക്ഷാധികാരി സമിതി സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ കെ.പി.എം. സാദിഖ് ലോഗോ പ്രകാശനം നിർവഹിച്ചു.
ദമ്മാം നവോദയ കുടുംബവേദി പ്രസിഡന്റും ലോക കേരളസഭ അംഗവുമായ നന്ദിനി മോഹൻ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ്, രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ, രക്ഷാധികാരി സമിതി അംഗങ്ങളായ ടി.ആർ. സുബ്രഹ്മണ്യൻ, ചന്ദ്രൻ തെരുവത്ത്, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായ്, ജോസഫ് ഷാജി, ഫിറോസ് തയ്യിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ലോഗോയെ കുറിച്ചുള്ള സംശയങ്ങൾക്ക് ഡിസൈനർ കേളി സൈബർ വിങ് കൺവീനർ സിജിൻ കൂവള്ളൂർ മറുപടി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

