Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേളി കുടുംബവേദി ‘ജ്വാല...

കേളി കുടുംബവേദി ‘ജ്വാല 2025’; അവാർഡ് സമർപ്പണവും മൈലാഞ്ചിയിടൽ മത്സരവും നാളെ

text_fields
bookmark_border
കേളി കുടുംബവേദി ‘ജ്വാല 2025’; അവാർഡ് സമർപ്പണവും മൈലാഞ്ചിയിടൽ മത്സരവും നാളെ
cancel
camera_alt

കേളി കുടുംബവേദി ‘ജ്വാല 2025’ സംഘാടകർ വാർത്തസമ്മേളനം നടത്തുന്നു

റിയാദ്: അന്താരാഷ്​ട്ര വനിതാദിനത്തോടനുബന്ധിച്ച് കേളി കുടുംബവേദി സംഘടിപ്പിക്കുന്ന ‘ജ്വാല 2025’ പരിപാടി വെള്ളിയാഴ്‌ച റിയാദിലെ ദറാത്‌സലാം ഇന്റർനാഷനൽ ഡൽഹി പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സർവ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറുന്ന പ്രവാസലോകത്തെ സ്ത്രീകളെ മുൻവർഷങ്ങളിൽ ആദരിച്ചിട്ടുണ്ട്​.

മുൻ വർഷങ്ങളിൽ കലാസാഹിത്യ, കായിക വിഭാഗങ്ങളിൽ കഴിവ് തെളിയിച്ചവരെയാണ് അവാർഡിനായി പരിഗണിച്ചത്. ഇത്തവണ വിദ്യാഭ്യാസ മേഖലയാണ് അവാർഡിനായി പരിഗണിച്ചിരിക്കുന്നത്​. സ്വപ്രയത്നം കൊണ്ട് റിയാദിലെ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ പദത്തിലെത്തിയ ആദ്യ വനിതയായ മീര റഹ്​മാനെയാണ്​ ഈ വർഷത്തെ കേളി കുടുംബവേദി ജ്വാല 2025 അവാർഡിനായി തെരഞ്ഞെടുത്തത്​.

ആലുവ സ്വദേശിയായ മീര റഹ്‌മാൻ റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളി​ന്റെ ചരിത്രത്തിൽ പ്രിൻസിപ്പൽ പദവിയിലെത്തുന്ന ആദ്യ മലയാളി കൂടിയാണ്. അധ്യാപിക, സൂപ്പർവൈസർ, ഹെഡ്‌മിസ്ട്രസ്, കൺട്രോളർ ഓഫ് എക്‌സാമിനേഷൻ, സി.ബി.എസ്.ഇ സെൻട്രൽ ബോർഡ് പരീക്ഷാ സൂപ്രണ്ട്, വൈസ് പ്രിൻസിപ്പൽ എന്നീ നിലകളിൽ 35 വർഷത്തെ അനുഭവ സമ്പത്തുമായാണ് അവർ റിയാദിലെ ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളി​ന്റെ അമരത്തെത്തുന്നത്.

അവാർഡ് സമർപ്പണത്തോടൊപ്പം കുടുംബവേദിയിലെ വനിതകളും കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, റിയാദിലെ വിവിധ ഡാൻസ് സ്കൂളിലെ അധ്യാപകരുടെ ശിക്ഷണത്തിൽ അവതരിപ്പിക്കപ്പെടുന്ന കലാപരിപാടികൾ, റിയാദിലെ അറിയപ്പെടുന്ന ഗായകർ നയിക്കുന്ന ഗാനമേള, ബീറ്റ്സ് ഓഫ് റിയാദ് അവതരിപ്പിക്കുന്ന വാദ്യമേളം എന്നിവ ജ്വാലയിൽ അവതരിപ്പിക്കപ്പെടും. ചലച്ചിത്ര ടെലിവിഷൻ താരവും പ്രൊഡ്യൂസറുമായ ദിവ്യദർശൻ മുഖ്യാതിഥിയായെത്തുന്നു എന്ന പ്രത്യേകത കൂടി ഇപ്രാവശ്യത്തെ ജ്വാലക്കുണ്ട്.

റിയാദിലെ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള സ്റ്റാൾ സംവിധാനം സൗജന്യമായി ജ്വാലയിൽ ഒരുക്കും. വനിതാ ദിനത്തോടനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക സമ്മേളനം ദമ്മാം നവോദയ കേന്ദ്രകമ്മിറ്റി അംഗവും കേന്ദ്ര വനിതവേദി കൺവീനറുമായ ഡോ. രശ്‌മി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വനിതകൾക്കായി സംഘടിപ്പിക്കുന്ന മൈലാഞ്ചിയിടൽ മത്സരത്തോടെ വെള്ളിയാഴ്​ച ഉച്ചക്ക്​ രണ്ടു മുതൽ പരിപാടി ആരംഭിക്കും.

പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപവത്​കരിച്ചു. ചെയർപേഴ്സൻ വി.എസ്. സജീന, കൺവീനർ വിജില ബിജു, കോഓഡിനേറ്റർമാരായ ഷഹീബ, ശ്രീഷ സുകേഷ് എന്നിവരടങ്ങിയ 101 അംഗ സംഘാടക സമിതി പരിപാടികൾക്ക് നേതൃത്വം നൽകും. വാർത്തസമ്മേളനത്തിൽ കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, പ്രസിഡന്റ്​ പ്രിയ വിനോദ്, ട്രഷറർ ശ്രീഷാ സുകേഷ്, കൺവീനർ വിജുലാ ബിജു, ചെയർപേഴ്സൻ വി.എസ്. സജീന, പ്രോഗ്രാം കമ്മിറ്റിയംഗം ഗീത ജയരാജ്, രക്ഷാധികാരി കെ.പി.എം. സാദിഖ്​ എന്നിവർ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaKeli Kudumbavedi
News Summary - keli kudumbavedi jwala 2025
Next Story