Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി കു​ടും​ബ​വേ​ദി...

കേ​ളി കു​ടും​ബ​വേ​ദി കേ​ന്ദ്ര സ​മ്മേ​ള​നം; സ്ത്രീ​ധ​ന വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ന് യു​വ​ത്വം മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് ആ​ഹ്വാ​നം

text_fields
bookmark_border
കേ​ളി കു​ടും​ബ​വേ​ദി കേ​ന്ദ്ര സ​മ്മേ​ള​നം; സ്ത്രീ​ധ​ന വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ന് യു​വ​ത്വം മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് ആ​ഹ്വാ​നം
cancel
camera_alt

 ശ്രീ​ഷ സു​കേ​ഷ് (പ്ര​സി.), വി.​കെ. ഷ​ഹീ​ബ (സെ​ക്ര.), സീ​ന സെ​ബി​ൻ (ട്ര​ഷ.)

റി​യാ​ദ്: സ്ത്രീ​ധ​ന സ​മ്പ്ര​ദാ​യം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കാ​ൻ യു​വ​ത​ല​മു​റ സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് ദ​മ്മാം ന​വോ​ദ​യ ട്ര​ഷ​റ​ർ ഉ​മേ​ഷ് ക​ള​രി​ക്ക​ൽ. റി​യാ​ദി​ലെ കേ​ളി കു​ടും​ബ​വേ​ദി​യു​ടെ ര​ണ്ടാ​മ​ത് കേ​ന്ദ്ര സ​മ്മേ​ള​നം ‘കാ​ന​ത്തി​ൽ ജ​മീ​ല ന​ഗ​റി​ൽ’ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​വി​ദ്യാ​ഭ്യാ​സ​ത്തി​നൊ​പ്പം ശ​രി​യാ​യ രാ​ഷ്​​ട്രീ​യ ബോ​ധം കൂ​ടി ഉ​ൾ​ക്കൊ​ള്ളാ​ൻ യു​വ​ത്വം ത​യാ​റാ​ക​ണം. വി​വാ​ഹ​ത്തോ​ടെ സ്ത്രീ​ക​ൾ ത​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സം ഉ​പേ​ക്ഷി​ക്കു​ന്ന പ്ര​വ​ണ​ത ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്.

കേ​ര​ള സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സൗ​ജ​ന്യ​വും സാ​ർ​വ​ത്രി​ക​വു​മാ​യ വി​ദ്യാ​ഭ്യാ​സം നേ​ടി​യ പ​കു​തി​യോ​ളം സ്ത്രീ​ക​ളു​ടെ​യും അ​റി​വ് വി​വാ​ഹ​ശേ​ഷം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി മാ​റു​ന്ന സാ​ഹ​ച​ര്യം മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​മ്മേ​ള​ന​ത്തി​ൽ കേ​ളി കു​ടും​ബ​വേ​ദി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ശ്രീ​ഷ സു​കേ​ഷ് (പ്ര​സി.), വി.​കെ. ഷ​ഹീ​ബ (സെ​ക്ര.), സീ​ന സെ​ബി​ൻ (ട്ര​ഷ.), അ​നി​ത ലീ​ലാ​മ​ണി, ജ​യ​കു​മാ​ർ പു​ഴ​ക്ക​ൽ (വൈ​സ് പ്ര​സി.), വി​ജി​ല ബി​ജു, ദീ​പ രാ​ജ​ൻ (ജോ. ​സെ​ക്ര.), ഗീ​ത ജ​യ​രാ​ജ് (ജോ. ​ട്ര​ഷ.), എം.​പി. ജ​യ​രാ​ജ് (സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം) എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തി​ര​ഞ്ഞെ​ടു​ത്തു. സീ​ബ കൂ​വോ​ട്, പ്രി​യ വി​നോ​ദ്, വി.​എ​സ്. സ​ജീ​ന, സു​കേ​ഷ് കു​മാ​ർ, വ​ർ​ണ ബി​നു​രാ​ജ്, ഷി​നി ന​സീ​ർ, സ​ന്ധ്യ രാ​ജ്, എ​ൻ.​കെ. സോ​വി​ന, അ​ൻ​സി​യ, സ​മീ​ർ, ഷം​ഷാ​ദ്, ര​ജി​ഷ നി​സാം എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ 21 അം​ഗ ക​മ്മി​റ്റി​യെ​യും സ​മ്മേ​ള​നം തി​ര​ഞ്ഞെ​ടു​ത്തു. പ്രി​യ വി​നോ​ദ്, സു​കേ​ഷ് കു​മാ​ർ, ഷ​ഹീ​ബ വി.​കെ., ല​ക്ഷ്മി പ്രി​യ എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യം സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. സെ​ക്ര​ട്ട​റി സി​ബ കൂ​വോ​ട് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ് വ​ര​വു​ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. സീ​ന സെ​ബി​ൻ, വി​ജി​ല ബി​ജു, ശാ​രി​ക, ഷം​ഷാ​ദ്, സ​മീ​ർ എ​ന്നി​വ​ർ വി​വി​ധ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ്, സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ൻ​റ്​ സെ​ബി​ൻ ഇ​ഖ്ബാ​ൽ, ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ഷ​മീ​ർ കു​ന്നു​മ്മ​ൽ, ഫി​റോ​ഷ് ത​യ്യി​ൽ, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി.​കെ. ഷ​ഹീ​ബ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ജ​യ​കു​മാ​ർ പു​ഴ​ക്ക​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി വി.​കെ. ഷ​ഹീ​ബ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Keli Kudumbavedi Central Conference; Youth urged to take the lead in the fight against female genital mutilation
Next Story