സ്ത്രീധന വിരുദ്ധ പോരാട്ടത്തിന് യുവത്വം മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം -കേളി കുടുംബവേദി കേന്ദ്ര സമ്മേളനം
text_fieldsകേളി കുടുംബവേദിയുടെ രണ്ടാമത് കേന്ദ്ര സമ്മേളനം ദമ്മാം നവോദയ ട്രഷറർ ഉമേഷ് കളരിക്കൽ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സ്ത്രീധന സമ്പ്രദായം പൂർണമായും ഇല്ലാതാക്കാൻ യുവതലമുറ സജീവമായി രംഗത്തിറങ്ങണമെന്ന് ദമ്മാം നവോദയ ട്രഷറർ ഉമേഷ് കളരിക്കൽ. റിയാദിലെ കേളി കുടുംബവേദിയുടെ രണ്ടാമത് കേന്ദ്ര സമ്മേളനം ‘കാനത്തിൽ ജമീല നഗറിൽ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തിനൊപ്പം ശരിയായ രാഷ്ട്രീയ ബോധം കൂടി ഉൾക്കൊള്ളാൻ യുവത്വം തയാറാകണം. വിവാഹത്തോടെ സ്ത്രീകൾ തങ്ങളുടെ വിദ്യാഭ്യാസം ഉപേക്ഷിക്കുന്ന പ്രവണത ആശങ്കാജനകമാണ്. കേരള സർക്കാർ നൽകുന്ന സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം നേടിയ പകുതിയോളം സ്ത്രീകളുടെയും അറിവ് വിവാഹശേഷം ഉപയോഗശൂന്യമായി മാറുന്ന സാഹചര്യം മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീഷ സുകേഷ് (പ്രസി.), വി.കെ. ഷഹീബ (സെക്ര.), സീന സെബിൻ (ട്രഷ.)
സമ്മേളനത്തിൽ കേളി കുടുംബവേദിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശ്രീഷ സുകേഷ് (പ്രസി.), വി.കെ. ഷഹീബ (സെക്ര.), സീന സെബിൻ (ട്രഷ.), അനിതാ ലീലാമണി, ജയകുമാർ പുഴക്കൽ (വൈ. പ്രസി.), വിജില ബിജു, ദീപ രാജൻ (ജോ. സെക്ര.), ഗീത ജയരാജ് (ജോ. ട്രഷ.), എം.പി. ജയരാജ് (സെക്രട്ടറിയേറ്റ് അംഗം) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. സീബ കൂവോട്, പ്രിയ വിനോദ്, വി.എസ്. സജീന, സുകേഷ് കുമാർ, വർണ ബിനുരാജ്, ഷിനി നസീർ, സന്ധ്യ രാജ്, എൻ.കെ. സോവിന, അൻസിയ, സമീർ, ഷംഷാദ്, രജിഷ നിസാം എന്നിവർ ഉൾപ്പെടെ 21 അംഗ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
പ്രിയ വിനോദ്, സുകേഷ് കുമാർ, ഷഹീബ വി.കെ., ലക്ഷ്മി പ്രിയ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സെക്രട്ടറി സിബ കൂവോട് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശ്രീഷ സുകേഷ് വരവുചെലവ് കണക്കും അവതരിപ്പിച്ചു. സീന സെബിൻ, വിജില ബിജു, ശാരിക, ഷംഷാദ്, സമീർ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡൻറ് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, ഫിറോഷ് തയ്യിൽ, ചന്ദ്രൻ തെരുവത്ത്, ഗീവർഗീസ് ഇടിച്ചാണ്ടി എന്നിവർ സംസാരിച്ചു. വി.കെ. ഷഹീബ ആമുഖ പ്രസംഗം നടത്തി. സംഘാടക സമിതി കൺവീനർ ജയകുമാർ പുഴക്കൽ സ്വാഗതവും സെക്രട്ടറി വി.കെ. ഷഹീബ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

