Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി​യി​ലൂ​ടെ...

കേ​ളി​യി​ലൂ​ടെ കേ​ര​ള​ത്തി​ലേ​ക്ക്: വി​മാ​ന ടി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
കേ​ളി​യി​ലൂ​ടെ കേ​ര​ള​ത്തി​ലേ​ക്ക്: വി​മാ​ന ടി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു
cancel
camera_alt

വി​മാ​ന ടി​ക്ക​റ്റ് വി​ത​ര​ണ ച​ട​ങ്ങി​ൽ കേ​ളി സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് നി​ല​മ്പൂ​ർ സം​സാ​രി​ക്കു​ന്നു

റി​യാ​ദ്: കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് ദു​രി​ത​ത്തി​ലാ​യ പ്ര​വാ​സി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന​ട​പ്പാ​ക്കു​ന്ന 'കേ​ളി​യി​ലൂ​ടെ കേ​ര​ള​ത്തി​ലേ​ക്ക്'​എ​ന്ന സൗ​ജ​ന്യ വി​മാ​ന ടി​ക്ക​റ്റ് പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള ആ​ദ്യ​ഘ​ട്ട വി​ത​ര​ണം ന​ട​ന്നു. ബ​ത്​​ഹ​യി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വി​ത​ര​ണ ച​ട​ങ്ങി​ൽ കേ​ളി പ്ര​സി​ഡ​ൻ​റ്​ ഷ​മീ​ർ കു​ന്നു​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സ​തീ​ഷ് കു​മാ​ർ, സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ സു​ധാ​ക​ര​ൻ ക​ല്യാ​ശ്ശേ​രി, ടി.​ആ​ർ. സു​ബ്ര​ഹ്​ മ​ണ്യ​ൻ, ജോ​സ​ഫ് ഷാ​ജി, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​രേ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ​ദ്ധ​തി പ്ര​കാ​രം നി​ർ​ധ​ന​രാ​യ 100 പേ​ർ​ക്ക് സൗ​ജ​ന്യ വി​മാ​ന ടി​ക്ക​റ്റാ​ണ്​ ന​ൽ​കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 17 പേ​ർ​ക്കാ​ണ് ടി​ക്ക​റ്റ് ന​ൽ​കി​യ​ത്. വി​സി​റ്റ് വി​സ​യി​ൽ വ​ന്ന് കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം ബു​ദ്ധി​മു​ട്ടി​ലാ​യ മൂ​ന്ന് അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ര​ണ്ട് കു​ടും​ബ​ങ്ങ​ളും ഒ​ന്നാം ഘ​ട്ട​ത്തി​ൽ നാ​ട്ടി​ലേ​ക്ക് തി​രി​ക്കും. വ​ന്ദേ ഭാ​ര​ത് മി​ഷ​ൻ പ്ര​കാ​ര​മു​ള്ള വി​മാ​ന​ങ്ങ​ളി​ലാ​ണ് ഇ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്. സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് നി​ല​മ്പൂ​ർ സ്വാ​ഗ​ത​വും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും പ​ദ്ധ​തി​യു​ടെ ട്ര​ഷ​റ​റു​മാ​യ സു​നി​ൽ സു​കു​മാ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keralamkeliflight ticketgulf newssaudi news
Next Story