കേളി കേന്ദ്ര കമ്മിറ്റി-ബത്ഹ ഏരിയ സംയുക്ത ജനകീയ ഇഫ്താർ
text_fieldsകേളി കേന്ദ്ര കമ്മിറ്റിയും ബത്ഹ ഏരിയയും സംയുക്തമായി സംഘടിപ്പിച്ച ജനകീയ ഇഫ്താർ
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ ബത്ഹ ഏരിയ കമ്മിറ്റിയും കേളി കേന്ദ്ര കമ്മിറ്റിയും സംയുക്തമായി ജനകീയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബത്ഹ ക്ലാസിക് റസ്റ്റാറൻറിലും പരിസരത്തും കുടുംബങ്ങൾക്ക് ക്ലാസിക് ഹാളിലുമായി ഒരുക്കിയ ഇഫ്താർ വിരുന്നിൽ മലയാളികളെ കൂടാതെ ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാർ, അറബ് വംശജർ, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യക്കാരുമടക്കം സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുമായി രണ്ടായിരത്തോളം ആളുകൾ പങ്കെടുത്തു.
സലിം മടവൂർ ചെയർമാനും മോഹൻദാസ് കൺവീനറും എബി വർഗീസ് ട്രഷററും സെൻ ആൻറണി ഭക്ഷണക്കമ്മിറ്റി കൺവീനറും ബാബു വളൻറിയർ ക്യാപ്റ്റനുമായി ജനകീയ ഇഫ്താറിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചിരുന്നു.
കേന്ദ്ര മുഖ്യ രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, പ്രഭാകരൻ കണ്ടോന്താർ, ടി.ആർ. സുബ്രഹ്മണ്യൻ, ഫിറോസ് തയ്യിൽ, ഷമീർ കുന്നുമ്മൽ, കേന്ദ്ര സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡൻറ് സെബിൻ ഇക്ബാൽ, കേന്ദ്ര ജോയൻറ് സെക്രട്ടറിമാരായ സുനിൽ, മധു ബാലുശ്ശേരി, ഏരിയ രക്ഷാധികാരി സമിതി കൺവീനർ രജീഷ് പിണറായി, ഏരിയ സെക്രട്ടറി രാമകൃഷ്ണൻ, പ്രസിഡൻറ് ഷഫീഖ്, ട്രഷറർ ബിജു തായമ്പത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

