ഒമ്പതാം കേളി ഫുട്ബാൾ ടൂർണമെൻറ് സെപ്റ്റംബറിൽ
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഒമ്പതാമത് ഫുട്ബാള്‍ ടൂര്‍ണമെൻറ് സെപ്റ്റംബര്‍ രണ്ടാമത്തെ ആഴ്ചയിൽ ആരംഭിക്കും. രണ്ട് മാസം നീണ്ടുനില്‍ക്കും. നടത്തിപ്പിനായി 501 അംഗ സംഘാടക സമിതി രൂപവത്കരിച്ചു.
പ്രസിഡന്റ് ദയാനന്ദൻ ഹരിപ്പാടിെൻറ അധ്യക്ഷതയില്‍ ചേർന്ന രൂപവത്കരണ യോഗം മുഖ്യ രക്ഷാധികാരി സമിതി ആക്ടിങ് കണ്‍വീനര്‍ കെ.പി.എം സാദിഖ് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സതീഷ് കുമാര്‍, റഷീദ് മേലേതിൽ, ജോയിൻറ് സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍ എന്നിവര്‍ സംസാരിച്ചു.
റഷീദ് മേലേതില്‍ ചെയര്‍മാനായും നൗഷാദ് കോര്‍മത്ത് കണ്‍വീനറായും രൂപവത്കരിച്ച സംഘാടക സമിതിയില്‍ സുധാകരന് കല്യാശ്ശേരി, സിജിന്‍ കൂവള്ളൂര്‍, സുരേന്ദ്രന് കൂട്ടായി, ചന്ദ്രന് സനാഇയ, ചന്ദ്രന് തെരുവത്ത്, മഹേഷ് കോടിയത്ത്, ഷറഫുദ്ദീന് ബാബ്തെയിന്‍ എന്നിവർ വിവിധ സബ് കമ്മിറ്റികളുടെ കണ്‍വീനര്‍മാരാണ്. ലീഗ് -കം -നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരം.
റിയാദ് ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന് അംഗീകാരമുള്ള സൗദിയിലെ പ്രമുഖ ടീമുകള്‍ മത്സരിക്കുമെന്നും സൗദി ഫുട്ബാള്‍ ഫെഡറേഷന് അംഗീകരിച്ച റഫറിമാരുടെ സംഘം മത്സരങ്ങള്‍ നിയന്ത്രിക്കുമെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
