കേളി ജീവസ്പന്ദനം ഏപ്രിൽ 11ന്: സംഘാടക സമിതി രൂപവത്കരിച്ചു
text_fieldsകേളി ജീവസ്പന്ദനം സംഘാടക സമിതി രൂപവത്കരണയോഗത്തിൽ സെക്രട്ടറി സുരേഷ് കണ്ണപുരം സംസാരിക്കുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഹജ്ജിന് മുന്നോടിയായി നടത്തുന്ന മെഗാ രക്തദാന ക്യാമ്പ് ‘ജീവസ്പന്ദനം 2025’ ഏപ്രിൽ 11ന് നടത്തും. വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു.
ബത്ഹ ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി യോഗം രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം പാനൽ അവതരിപ്പിച്ചു.
ഹജ്ജിനുള്ള സജീകരണങ്ങളുടെ ഭാഗമായി ആരോഗ്യ രംഗത്തിന് കേളി നൽകുന്ന ഈ സേവനം വില മതിക്കാനാവാത്തതാണെന്ന് സംഘാടക സമിതി രൂപവത്കരണത്തിന് മുന്നോടിയായി നടന്ന കൂടിക്കാഴ്ചയിൽ സെൻട്രൽ ബ്ലഡ് ബാങ്ക് ഡയറക്ടർ ഖാലിദ് സൗബായി പറഞ്ഞു. ഈ വർഷം 2,000 യൂനിറ്റ് രക്തം നൽകുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഹജ്ജിന് മുമ്പുള്ള ഈ മെഗാ ക്യാമ്പ് മാത്രമല്ല വർഷം മുഴുവനും പ്രവർത്തിക്കുന്ന രക്തദാതാക്കളുടെ ഒരു ഗ്രൂപ് കേളി ജീവകാരുണ്യ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. രോഗികളുടെ ആവശ്യാർഥം വിവിധ ആശുപത്രികളിലായി ശരാശരി 250-ൽപരം യൂനിറ്റ് രക്തം വർഷംതോറും നൽകി വരുന്നുന്നുണ്ട്.
‘ജീവസ്പന്ദനം 2025’ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതിയാണ് രൂപവത്കരിച്ചത്. മധു പട്ടാമ്പി (കൺവീനർ), നാസർ പൊന്നാനി (ജോ. കൺവീനർ), നസീർ മുള്ളൂർക്കര (ചെയർമാൻ), എബി വർഗീസ് (വൈസ് ചെയർമാൻ), അനിൽ അറക്കൽ, തോമസ് ജോയ്, ഗിരീഷ് കുമാർ മലസ്, ഫൈസൽ, ഫക്രുദീൻ ബത്ഹ, ഐബിൻ ഷാജി അൽഖർജ്, ശ്രീകുമാർ, ഷഫീഖ് റൗദ, ഷഹീബ, നീതു കുടുംബവേദി (രജിസ്ട്രേഷൻ കമ്മിറ്റി), സുനിൽ സുകുമാരൻ, അജിത് അസീസിയ, മൊയ്തീൻ സനാഇയ്യ അർബഹീൻ, റിയാസ് പല്ലാട്ട്, മണികണ്ഠകുമാർ, ഷാജഹാൻ, പി.എ. ഹുസൈൻ, രഞ്ജിത്ത്, ഇസ്മാഈൽ, പി.എൻ.എം. റഫീഖ്, ജാഫർ സിദ്ദിഖ്, ഷമീർ പുലാമന്തോൾ, ജോർജ്, സാബു, രാജേഷ്, ഷമീർ പറമ്പാടി, അൻവർ, ധനേഷ്, ഇസ്മാഈൽ, രാജേഷ് ഓണക്കുന്ന്, അഷ്റഫ് പൊന്നാനി, ഇ.കെ. രാജീവൻ, സലിം മടവൂർ, സുധീഷ് തരോൾ, അലി പട്ടാമ്പി, ജർനെറ്റ് നെൽസൺ, ഗിരീഷ് കുമാർ, സനീഷ്, ഗഫൂർ ആനമങ്ങാട്, റനീഷ് കരുനാഗപ്പള്ളി, ഷഫീഖ് ബത്ഹ, സുനിൽ കുമാർ (വിവിധ കമ്മിറ്റിയംഗങ്ങൾ) എന്നിവർ അടങ്ങുന്ന പാനൽ യോഗം അംഗീകരിച്ചു.
കേളി ജോയന്റ് സെക്രട്ടറിമാരായ മധു ബാലുശ്ശേരി സ്വാഗതവും സുനിൽ കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

