കേളി ജനകീയ ഇഫ്താർ മാർച്ച് 21ന്
text_fieldsകേളി ജനകീയ ഇഫ്താർ സംഘാടക സമിതി രൂപവത്കരണയോഗത്തിൽ സെക്രട്ടറി സുരേഷ് കണ്ണപുരം സംസാരിക്കുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി ജനകീയ ഇഫ്താർ മാർച്ച് 21ന് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു.
ലോക കേരളസഭ അംഗവും കേളി രക്ഷധികാരി സെക്രട്ടറിയുമായ കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുരേഷ് കണ്ണപുരം സംഘാടക സമിതി പാനൽ അവതരിപ്പിച്ചു.
രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, സീബ കൂവോട്, ജോയിൻറ് സെക്രട്ടറി സുനിൽകുമാർ, വൈസ് പ്രസിഡൻറുമാരായ ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി എന്നിവർ സംസാരിച്ചു.
കഴിഞ്ഞ 18 വർഷമായി കേളി നടത്തിവരുന്ന ഇഫ്താർ സംഗമങ്ങൾ ജനപങ്കാളിത്തവും സംഘാടക മികവും കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയതായി കഴിഞ്ഞ ഒൻപത് വർഷത്തിലേറെ തുടർച്ചയായി നടത്തിവരുന്ന ഇഫ്താർവിരുന്നുകളിൽ കഴിഞ്ഞ പ്രാവശ്യം കേന്ദ്രീകൃതമായാണ് നടത്തിയത്.
കൂടുതൽ പ്രവാസികളിലേക്ക് ഇഫ്താർ എത്തിക്കുന്നതിന്റെ ഭാഗമായി 12 ഏരിയകളിലും വിവിധ യൂനിറ്റുകളിലുമായി വിപുലീകരിച്ചാണ് സാധാരണ ഇഫ്താറുകൾ സംഘടിപ്പിച്ചുപോന്നിരുന്നത്.
സംഘാടക സമിതി സുരേന്ദ്രൻ കൂട്ടായി (ചെയർമാൻ), നൗഫൽ സിദ്ദിഖ്, ലിപിൻ പശുപതി (വൈസ് ചെയർമാന്മാർ), പ്രഭാകരൻ കണ്ടോന്താർ (കൺവീനർ രക്ഷാധികാരി കമ്മിറ്റി അംഗം), കാഹിം ചേളാരി, ജാഫർഖാൻ (ജോ. കൺവീനർമാർ). സുനിൽ സുകുമാരൻ (സാമ്പത്തിക കൺവീനർ), നസീർ മുള്ളൂർക്കര, പി.എൻ. റഫീക്ക് (ജോ. കൺവീനർമാർ), നിസ്സാം, നൗഫൽ ഷാ, അഷറഫ് പൊന്നാനി, പ്രസാദ് വഞ്ചിപ്പുര, ഷാജി, നെൽസൺ ബദീഅ, മോഹൻദാസ് ബത്ഹ, അബ്ദുൽ കലാം അൽ ഖർജ്, ഗീത ജയരാജ് കുടുംബവേദി, കിഷോർ ഇ. നിസാം, യു.സി. നൗഫൽ, സതീഷ് വളവിൽ, അനുരുദ്ധൻ, ഹാഷിം കുന്നത്തറ, ഷിബു തോമസ്, അജ്മൽ, ജവാദ് പെരിയാട്ട്, സനീഷ്, ലത്തീഫ്, നൗഷാദ്, റഫീക്ക് ചാലിയം, ഹാരിസ് നസീം, മധു പട്ടാമ്പി, പ്രദീപ് കൊട്ടാരത്തിൽ, ഷമീം മേലേതിൽ, ഹസ്സൻ പുന്നയൂർ, സെൻ ആൻറണി, രാമകൃഷ്ണൻ, നാരായണൻ, നൗഫൽ, ധനേഷ്, ഫൈസൽ, ഇസ്മാഈൽ, സരസൻ, അൻസാരി, ഷഫീക്, ദീപ ജയകുമാർ, സജീന സിജിൻ, സീന സെബിൻ, അൻസിയ, ഗഫൂർ ആനമങ്ങാട്, ഷഫീഖ്, റനീഷ് കരുനാഗപ്പള്ളി (വിവിധ കമ്മിറ്റി ഭാരവാഹികൾ) എന്നിവർ അടങ്ങുന്ന 151 അംഗ സംഘാടക സമിതി രൂപവത്കരിച്ചു.
ജോയിൻറ് സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതവും സംഘാടക സമിതി കൺവീനർ പ്രഭാകരൻ കണ്ടോന്താർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

