കേളി ജരീർ യൂനിറ്റ് ‘സിനിമാ വർത്തമാനം’ സെമിനാർ
text_fieldsകേളി ജരീർ യൂനിറ്റ് ‘സിനിമ വർത്തമാനം’ സെമിനാർ എഴുത്തുകാരൻ ഫൈസൽ ഗുരുവായൂർ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാ സാംസ്കാരികവേദി മലസ് ഏരിയ-ജരീർ യൂനിറ്റിന്റെ നാലാം സമ്മേളനത്തിന് മുന്നോടിയായി ചെറീസ് റെസ്റ്റാറന്റിൽ ‘സിനിമ വർത്തമാനം’ എന്ന വിഷയത്തിൽ സെമിനാർ നടന്നു. ഓരോരുത്തർക്കും തങ്ങളുടെ മൂന്നു സിനിമ കാഴ്ചപ്പാടുകൾ, അനുഭവങ്ങൾ എന്നിവ പങ്കുവെക്കുവാനും ഒരു കാലത്ത് ലോകത്തിന്റെ നെറുകയിൽ നിന്നിരുന്ന മലയാള സിനിമ വയലൻസിലേക്കും മറ്റും ഗതി മാറിയോ എന്ന അന്വേഷണവുമായിരുന്നു പ്രധാനമായും സെമിനാർ.
യൂനിറ്റ് ട്രഷർ രാഗേഷ് നമ്മുടെ നിത്യജീവിതമായി ഇഴചേർന്നു കിടക്കുന്ന സിനിമകളിൽ ‘എ.ഐ’ സാങ്കേതിക വിദ്യ അനുഭവവേദ്യമാകുന്ന വർത്തമാന കാലത്ത് എന്തെല്ലാം മാറ്റങ്ങൾ ആധുനിക സിനിമ വ്യവസായത്തിലും ഉള്ളടക്കത്തിലും ഉണ്ടാകുന്നു എന്ന ചോദ്യമുയർത്തികൊണ്ട് എല്ലാവരെയും പരിപാടിയിലക്ക് സ്വാഗതം ചെയ്തു. റിയാദിലെ അറിയപ്പെടുന്ന എഴുത്തുകാരനും അധ്യാപകനുമായ ഫൈസൽ ഗുരുവായൂർ സെമിനാർ ഉദ്ഘാടനം ചെയ്തു.
ഫൈസൽ കൊണ്ടോട്ടി സിനിമ വഴി തെറ്റുമ്പോഴെല്ലാം രാഷ്ട്രീയ സാമൂഹിക ഇടപെടലുകൾ ഉണ്ടാകുന്നതിനെപ്പറ്റി സൂചിപ്പിച്ചുകൊണ്ട് വിഷയം അവതരിപ്പിച്ചു. ശേഷം ലഹരിവിരുദ്ധ അവാർഡ് വിന്നിങ് ഷോർട്ട് ഫിലിം ‘തളിരി’ന്റെ പ്രദർശനവും സംവിധായകനുമായുള്ള ഓൺലൈൻ സംവാദവും നടന്നു.
കേളി രക്ഷാധികാരി കൺവീനർ കെ.പി.എം. സാദിഖ്, പ്രസിഡന്റ് സെബിൻ ഇക്ബാൽ, മലസ് രക്ഷാധികാരി സെക്രട്ടറി സുനിൽ കുമാർ, രക്ഷാധികാരി അംഗം സീന സെബിൻ, ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ടുചാലി, പ്രസിഡന്റ് മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി സുജിത് മോഡറേറ്റർ ആയി സെമിനാർ നിയന്ത്രിച്ചു. രതീഷ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

