Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേളി ജനകീയ ഇഫ്താർ...

കേളി ജനകീയ ഇഫ്താർ മാർച്ച് ആറിന്; 151 അംഗ സംഘാടകസമിതി രൂപവത്​കരിച്ചു

text_fields
bookmark_border
കേളി ജനകീയ ഇഫ്താർ മാർച്ച് ആറിന്; 151 അംഗ സംഘാടകസമിതി രൂപവത്​കരിച്ചു
cancel
camera_alt

കേളി ജനകീയ ഇഫ്താർ സംഘാടകസമിതി രൂപവത്​കരണയോഗം കെ.പി.എം. സാദിഖ് ഉദ്‌ഘാടനം ചെയ്യുന്നു

റിയാദ്: കേളി കലാസാംസ്കാരിക വേദി വർഷംതോറും റിയാദിൽ സംഘടിപ്പിക്കാറുള്ള ജനകീയ ഇഫ്താർ സംഗമം ഈ വർഷം മാർച്ച് ആറിന് നടക്കും. മലയാളി പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ റിയാദിൽ നടക്കുന്ന ഏറ്റവും വലിയ സംഗമങ്ങളിലൊന്നായ ഈ ഇഫ്താർ ഇത്തവണയും മലസ് ലുലു ഹൈപ്പർ അരീനയിലാണ് ഒരുക്കുന്നത്. കേളിയും കേളി കുടുംബവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ സംഗമത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കും.

151 അംഗങ്ങളുള്ള വിപുലമായ സംഘാടക സമിതി രൂപവത്​കരിച്ചു. ബത്ഹ ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന രൂപവത്​കരണ യോഗം കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ കെ.പി.എം സാദിഖ് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡൻറ്​ ഗഫൂർ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം സംഘാടക സമിതി പാനൽ അവതരിപ്പിച്ചു.

ഭാരവാഹികൾ: സീബ കൂവോട് (ചെയ.), രാമകൃഷ്ണൻ ധനുവച്ചപുരം, സുധീർ പോരേടം (വൈ. ചെയ.), ഷമീർ കുന്നുമ്മൽ (കൺ.), കിഷോർ ഇ. നിസാം, തോമസ് ജോയ് (ജോ. കൺ.), ജോസഫ് ഷാജി (സാമ്പത്തിക കൺ.), മോഹൻദാസ്, സലിം ആംലാദ്, ശ്രീഷ സുകേഷ് (ജോ. കൺ.). മറ്റു കൺവീനർമാർ: നസീർ മുള്ളൂർക്കര, അനിരുദ്ധൻ കീച്ചേരി, ജവാദ് പരിയാട്ട്, സിജിൻ കൂവള്ളൂർ, ജാഫർ ഖാൻ, സുനീർ ബാബു, റഫീഖ് ചാലിയം, ഗഫൂർ ആനമങ്ങാട്, റഫീഖ് പാലത്ത്. രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, സീബ കൂവോട്, ജോസഫ് ഷാജി എന്നിവർ യോഗത്തിൽ സംസാരിച്ചു. ട്രഷറർ മധു ബാലുശ്ശേരി സ്വാഗതവും കൺവീനർ ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Organizing CommitteeIftar gatheringKeli Cultural Center
News Summary - Keli Janakiya Iftar on March 6th; 151-member organizing committee formed
Next Story