Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​യി​ര​ങ്ങ​ൾ​ക്ക്...

ആ​യി​ര​ങ്ങ​ൾ​ക്ക് വി​രു​ന്നൊ​രു​ക്കി കേ​ളി ഇ​ഫ്താ​ർ

text_fields
bookmark_border
iftar meet
cancel
camera_alt

കേ​ളി ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ നി​ന്ന്  

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കു​ടും​ബ വേ​ദി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന​കീ​യ ഇ​ഫ്താ​ർ വി​രു​ന്ന്​ ഒ​രു​ക്കി. റി​യാ​ദ്​ സു​ലൈ ഷി​ബ അ​ൽ ജ​സീ​റ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന വി​രു​ന്നി​ൽ സ​മൂ​ഹ​ത്തി​​ന്റെ നാ​നാ​തു​റ​ക​ളി​ൽ നി​ന്നു​ള്ള ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. കേ​ളി ക​ഴി​ഞ്ഞ 19 വ​ർ​ഷ​ത്തോ​ള​മാ​യി തു​ട​ർ​ച്ച​യാ​യി ന​ട​ത്തി​വ​രു​ന്ന ഇ​ഫ്താ​ർ വി​രു​ന്നി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് ഉ​ണ്ടാ​കാ​റു​ള്ള​ത്. ഒ​രി​ട​വേ​ള​ക്ക്​ ശേ​ഷ​മാ​ണ് കേ​ളി​യു​ടെ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ വി​രു​ന്ന് ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​മ്പ​ത്​ വ​ർ​ഷ​ത്തോ​ള​മാ​യി, കൂ​ടു​ത​ൽ ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യും കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഇ​ഫ്താ​ർ വി​രു​ന്നു​ക​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യും കേ​ളി​യു​ടെ 12 ഏ​രി​യ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും വി​വി​ധ യൂ​നി​റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​മാ​ണ് ഇ​ഫ്താ​ർ ന​ട​ത്തി വ​രാ​റു​ള്ള​ത്. കോ​വി​ഡ്​ മ​ഹാ​മാ​രി സ​മ​യ​ത്ത് ഇ​ഫ്താ​ർ കി​റ്റു​ക​ൾ അ​ർ​ഹ​ത​​െപ്പട്ട പ്ര​വാ​സി​ക​ൾ​ക്ക് എ​ത്തി​ച്ചു​ന​ൽ​കി​യാ​ണ് കേ​ളി ഇ​ഫ്താ​റി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.

3,500-ഓ​ളം പേ​ർ ഇ​ഫ്താ​ർ വി​രു​ന്നി​ൽ പ​ങ്കാ​ളി​ക​ളാ​യി. കേ​ളി കു​ടും​ബ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​കം ഇ​രി​പ്പി​ടം സ​ജ്ജീ​ക​രി​ച്ചു. ലോ​ക കേ​ര​ള​സ​ഭ അം​ഗ​വും കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യു​മാ​യ കെ.​പി.​എം. സാ​ദി​ഖ്, കേ​ളി പ്ര​സി​ഡ​ൻ​റും സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നു​മാ​യ സെ​ബി​ൻ ഇ​ഖ്ബാ​ൽ, സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ഷ​മീ​ർ കു​ന്നു​മ്മ​ൽ, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ഫി​റോ​സ്‌ ത​യ്യി​ൽ, ഗീ​വ​ർ​ഗീ​സ്​ ഇ​ടി​ച്ചാ​ണ്ടി, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി​യു​മാ​യ സീ​ബ കൂ​വോ​ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 151 അം​ഗ സം​ഘാ​ട​ക സ​മി​തി ഇ​ഫ്താ​ർ വി​രു​ന്ന് നി​യ​ന്ത്രി​ച്ചു. കേ​ളി ദി​നം ര​ണ്ടാം ഘ​ട്ട​ത്തി​​ന്റെ ഭാ​ഗ​മാ​യി ജി.​എ​സ്. പ്ര​ദീ​പ് ന​യി​ക്കു​ന്ന ‘റി​യാ​ദ് ജീ​നി​യേ​ഴ്സ് 2024’ ഈ ​മാ​സം 19ന് ​റി​യാ​ദ്​ മ​ല​സ് ലു​ലു ഹൈ​പ്പ​ർ അ​രീ​നാ​യി​ൽ അ​ര​ങ്ങേ​റു​മെ​ന്നും ഹ​ജ്ജി​ന് മു​മ്പാ​യി മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തു​മെ​ന്നും കേ​ളി നേ​തൃ​ത്വം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhIftar meet
News Summary - Keli iftar
Next Story