കേളി ഹോത്ത യൂനിറ്റ് ഇഫ്താർ സംഘടിപ്പിച്ചു
text_fieldsകേളി ഹോത്ത യൂനിറ്റ് സംഘടിപ്പിച്ച ജനകീയ ഇഫ്താർ
റിയാദ്: കേളി കലാ സാംസ്കാരിക വേദി അൽഖർജ് ഏരിയ ഹോത്ത യൂനിറ്റ് ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. ഹോത്ത ബനീ തമീമിലെ കുട്ടികൾക്കായുള്ള പാർക്കിൽ ഒരുക്കിയ സമൂഹ നോമ്പുറയിൽ ഹോത്ത മുൻസിപ്പാലിറ്റി ചെയർമാൻ, ഹോത്തയിലേയും പരിസര പ്രദേശങ്ങളിലെയും പ്രമുഖ വ്യക്തികൾ, ഇതര സംഘടന പ്രതിനിധികൾ, പ്രദേശിക സംഘടന ഭാരവാഹികൾ എന്നിവർ ഉൾപ്പെടെ ആയിരത്തിലേറെ പേർ പങ്കെടുത്തു.
റിയാദിൽനിന്ന് 400 കിലോമീറ്റർ അകലെയുള്ള ഗ്രാമപ്രദേശത്തെ ഇഫ്താർ വിരുന്ന് വിജയിപ്പിക്കുന്നതിന് മലയാളികൾക്ക് പുറമേ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിവിധ രാജ്യക്കാരും പൂർണ സഹകരണം നൽകി. ചെയർമാൻ സിദ്ദീഖ്, കൺവീനർ അബ്ദുൽ കലാം, സാമ്പത്തിക കൺവീനർ ശ്യാംകുമാർ, പബ്ലിസിറ്റി കൺവീനർ ഷറഫുദീൻ എന്നിവരടങ്ങിയ 51 അംഗ സംഘാടക സമിതിയാണ് ഇഫ്താർ ഒരുക്കിയത്. നൗഷാദ്, നിയാസ്, അമീൻ, ജയൻ, ശ്യാം എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷണം തയാറാക്കി.
അൽഖർജ് ഏരിയ രക്ഷാധികാരി കൺവീനർ പ്രദീപ് കൊട്ടാരത്തിൽ, രക്ഷാധികാരി സമിതി അംഗങ്ങളായ സുബ്രഹ്മണ്യൻ, തിലകൻ, അൽഖർജ് ഏരിയ പ്രസിഡൻറ് ഷബി അബ്ദുൽ സലാം, വൈസ് പ്രസിഡൻറ് ഗോപാലൻ, ഏരിയാകമ്മിറ്റി അംഗങ്ങൾ റാഷിദ് അലി, സമദ്, രമേശൻ, ഷാജഹാൻ, ജീവകാരുണ്യ കൺവീനർ നാസർ പൊന്നാനി, യൂനിറ്റ് പ്രസിഡൻറും ഏരിയ വൈസ് പ്രസിഡൻറുമായ സജീന്ദ്ര ബാബു, യൂനിറ്റ് ട്രഷററും ഏരിയ ആക്ടിങ് ട്രഷററുമായ രാമകൃഷ്ണൻ, യൂനിറ്റ് സെക്രട്ടറി ഉമർ മുക്താർ എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

