കേളി ഹോത്ത യൂനിറ്റ് സമ്മേളനം
text_fieldsസജീന്ദ്രബാബു, റഹീം, രാമകൃഷ്ണൻ
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ അൽഖർജ് ഏരിയയിലെ ഹോത്ത യൂനിറ്റ് സമ്മേളനം നടന്നു. അബ്ദുൽ മജീദ് നഗറിൽ നടന്ന യൂനിറ്റ് സമ്മേളനത്തിൽ യൂനിറ്റ് പ്രസിഡന്റ് സജീന്ദ്രബാബു അധ്യക്ഷത വഹിച്ചു.
ജ്യോതിലാൽ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി റഹീം ശൂരനാട് പ്രവർത്തന റിപ്പോർട്ടും ട്രഷറർ രാമകൃഷ്ണൻ വരവ്-ചെലവും കേളി സെക്രട്ടേറിയറ്റ് അംഗം സതീഷ് വളവിൽ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ചർച്ചകൾക്ക് കേളി ജോയന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, യൂനിറ്റ് സെക്രട്ടറി റഹീം, കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗം ടി.ജി. ജോസഫ് എന്നിവർ മറുപടി പറഞ്ഞു.
ഷറഫ് മണ്ണാർക്കാട് സ്വാഗതവും റഹീം ശൂരനാട് നന്ദിയും പറഞ്ഞു. കെ-റെയിൽ നടപ്പാക്കുക, വിമാനയാത്ര നിരക്കിലെ കൊള്ള അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ലിപിൻ പശുപതി, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ മണികണ്ഠൻ, റഹീം, ജയൻ പെരുനാട്, ഏരിയ ആക്ടിങ് സെക്രട്ടറി ഷബി അബ്ദുൽസലാം, നൗഷാദലി, ഏരിയ ആക്ടിങ് പ്രസിഡന്റ് ഒ.എം. ഹംസ, ഏരിയ കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ, ഡേവിഡ് രാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സജീന്ദ്രബാബു (പ്രസി.), റഹീം ശൂരനാട് (സെക്ര.), രാമകൃഷ്ണൻ (ട്രഷ.).

