വിജയന് കേളി യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്കു മടങ്ങുന്ന വിജയന് കേളി ദവാദ്മി യൂനിറ്റിന്റെ
ഉപഹാരം സെക്രട്ടറി ഉമർ കൈമാറുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ ദവാദ്മി യൂനിറ്റ് അംഗം വിജയന്, യൂനിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കെട്ടിടനിർമാണ മേഖലയിൽ 35 വർഷമായി ജോലി ചെയ്യുന്ന വിജയൻ തിരുവനന്തപുരം ജില്ലയിലെ ഇടവ സ്വദേശിയാണ്.
ദവാദ്മി കേളി ഓഫിസിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ യൂനിറ്റ് പ്രസിഡൻറ് രാജേഷ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് അംഗം ഗിരീഷ് ആമുഖപ്രഭാഷണം നടത്തി. ഏരിയ രക്ഷാധികാരി കൺവീനർ ഷാജി പ്ലാവിളയിൽ, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ബിനു, അബ്ദുസ്സലാം, യൂനിറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായ റാഫി, സുനിൽകുമാർ, അഫ്സൽ, യൂനിറ്റ് അംഗം ഹംസ തനവൂർ എന്നിവർ സംസാരിച്ചു.
വിജയനുള്ള വിമാന ടിക്കറ്റും അനുബന്ധ രേഖകളും ഷാജി പ്ലാവിളയും രാജേഷും കൈമാറി. യൂനിറ്റിന്റെ ഉപഹാരം സെക്രട്ടറി ഉമർ സമ്മാനിച്ചു. സെക്രട്ടറി ഉമർ സ്വാഗതവും വിജയൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

