അഫ്സൽ നിസാറിന് കേളി യാത്രയയപ്പ് നൽകി
text_fieldsഅഫ്സൽ നിസാറിനുള്ള ഏരിയ കമ്മിറ്റിയുടെ ഉപഹാരം
കിഷോർ ഇ. നിസാം കൈമാറുന്നു
റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ബദീഅ ഏരിയ കമ്മിറ്റി അംഗവും ബദീഅ യൂനിറ്റ് സെക്രട്ടറിയുമായ അഫ്സൽ നിസാറിന് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 35 വർഷത്തോളമായി ബദീഅയിലെ ഒരു താക്കോൽക്കടയിൽ ജീവനക്കാരനായിരുന്ന അഫ്സൽ നിസാർ കൊല്ലം ജില്ലയിലെ പള്ളിമുക്ക് സ്വദേശിയാണ്. കേളി ബദീഅയ ഏരിയ കമ്മിറ്റി ഓഫിസിൽ ഒരുക്കിയ യാത്രയയപ്പ് യോഗത്തിൽ ഏരിയ ആക്റ്റിങ് പ്രസിഡൻറ് സത്യവാൻ അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി കിഷോർ ഇ. നിസാം സ്വാഗതം പറഞ്ഞു. ഏരിയ രക്ഷാധികാരി ആക്റ്റിങ് കൺവീനർ റഫീഖ് പാലത്ത്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പ്രദീപ് ആറ്റിങ്ങൽ, നിസാറുദ്ദീൻ, ഏരിയ ട്രഷറർ മുസ്തഫ വളാഞ്ചേരി, ഏരിയ ജോ. സെക്രട്ടറിമാരായ സരസൻ, കെ.എൻ. ഷാജി, ഏരിയ ജോ. ട്രഷറർ ജർനെറ്റ് നെൽസൺ, യൂനിറ്റ് പ്രസിഡൻറ് വിജയൻ, സെക്രട്ടറി ഹക്കീം റാവൂത്തർ, ഏരിയ കമ്മിറ്റി അംഗങ്ങളായ ഫൈസൽ നിലമ്പൂർ, നിയാസ്, മുരളി, സുവൈദി യൂനിറ്റ് അംഗം ധർമൻ, ബദീഅ യൂനിറ്റ് അംഗങ്ങളായ മണിയൻ, രവി, ബൈജു കുമാർ, ഷുബ്ര യൂനിറ്റ് പ്രസിഡൻറ് ദിനേശൻ, രതീഷ് രമണൻ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റിയുടെ ഉപഹാരം കിഷോർ ഇ. നിസാമും യൂനിറ്റിന്റെ ഉപഹാരം ഹക്കീം റാവൂത്തറും കൈമാറി. അഫ്സൽ നിസാർ യാത്രയയപ്പിന് നന്ദി പറഞ്ഞു.

