അബ്ദുൽ റഹ്മാന് കേളി യാത്രയയപ്പ് നൽകി
text_fieldsപ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അബ്ദുൽ റഹ്മാന് കേളി കലാസാംസ്കാരിക വേദി അൽ മനാഹ് യൂനിറ്റ് യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: 30 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ അൽ മനാഹ് യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം അബ്ദുൽ റഹ്മാന് യൂനിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
റിയാദിലെ അൽ മുതലാഖ് കമ്പനിയിൽ ജീവനക്കാരനായ ഇദ്ദേഹം കോഴിക്കോട് നരിക്കുനി സ്വദേശിയാണ്. യൂനിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ പ്രസിഡന്റ് സൂരജ് അധ്യക്ഷത വഹിച്ചു. ട്രഷറർ ജാഫർ ആമുഖ പ്രസംഗം നടത്തി. സെക്രട്ടറി സുഭാഷ് ഉപഹാരം കൈമാറി. ഹസ്സൻ പുന്നയൂർ, റഫീഖ് ചാലിയം, ഷാജി റസാഖ്, റഫീഖ് അരിപ്ര, അലി പട്ടാമ്പി, സജ്ജാദ്, ഏരിയ, യൂനിറ്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ആശംസ നേർന്നു. യാത്രയയപ്പിന് അബ്ദുൽ റഹ്മാൻ നന്ദി പറഞ്ഞു. സുഭാഷ് സ്വാഗതം പറഞ്ഞു.

