ഹുസൈൻ വെള്ളമുണ്ടക്ക് കേളി യാത്രയയപ്പ് നൽകി
text_fieldsറിയാദ്: 20 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ, അസീസിയ യൂനിറ്റ് അംഗം ഹുസൈൻ വെള്ളമുണ്ടക്ക് അസീസിയ യൂനിറ്റ് യാത്രയയപ്പ് നൽകി.
റിയാദിലെ അസീസിയ മാർക്കറ്റിലെ ബിൻ ഖമ്മീസ് സ്ഥാപനത്തിലും ഫൗദീജ് എന്ന കമ്പനിയിലുമായി 20 വർഷം അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. 2008ൽ കേളിയിൽ അംഗമായ ഹുസൈൻ വെള്ളമുണ്ട അസീസിയ യൂനിറ്റിന്റെ സജീവ പ്രവർത്തകനായിരുന്നു.
നിലമ്പൂർ സ്വദേശിയാണ്. അസീസിയ യൂനിറ്റ് പ്രസിഡന്റ് അജിത് അധ്യക്ഷത വഹിച്ചു. അസീസിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഹസ്സൻ പുന്നയൂർ, ഏരിയ സെക്രട്ടറി റഫീഖ് ചാലിയം, പ്രസിഡന്റ് ഷാജി റസാഖ്, ട്രഷറർ ലജീഷ് നരിക്കോട്, ജോയിൻറ് സെക്രട്ടറി സുഭാഷ്, വൈസ് പ്രസിഡന്റുമാരായ അലി പട്ടാമ്പി, സൂരജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സജ്ജാദ്, ശംസുദ്ദീൻ, അസീസിയ യൂനിറ്റ് അംഗങ്ങളായ ഇസ്മാഈൽ, റാഷിദ് എന്നിവർ സംസാരിച്ചു.
സുധീർ പോരേടം അസീസിയ യൂനിറ്റിന്റെ ഉപഹാരം ഹുസൈൻ വെള്ളമുണ്ടക്ക് നൽകി. യൂനിറ്റ് സെക്രട്ടറി സുധീർ പോരേടം സ്വാഗതവും ഹുസൈൻ വെള്ളമുണ്ട നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

