റഫീഖ് ശിഹാബുദ്ദീന് കേളി യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന റഫീഖ് ശിഹാബുദ്ദീന് റിയാദിലെ കേളി കലാ സാംസ്കാരിക വേദി ഒലയ്യ മേഖല തഹ്ലിയ യൂനിറ്റ്
യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദിലെ കേളി കലാ സാംസ്കാരിക വേദി ഒലയ്യ മേഖല തഹ്ലിയ യൂനിറ്റ് അംഗം റഫീഖ് ശിഹാബുദ്ദീന് യൂനിറ്റ് തലത്തിൽ യാത്രയയപ്പ് നല്കി. 11 വര്‍ഷമായി റിയാദ് അഖീക്ക് ഇബുന് ഖൽദൂൻ സ്കൂളില്‍ ജോലി ചെയ്യുന്ന റഫീഖ് ശിഹാബുദ്ദീൻ തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ്. യാത്രയയപ്പ് യോഗത്തില്‍ യൂനിറ്റ് പ്രസിഡൻറ് സുലൈമാന്‍ പേരണ്ടോട് അധ്യക്ഷത വഹിച്ചു. മലസ് ഏരിയ പ്രസിഡൻറ് മുകുന്ദൻ, ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ്, മേഖല സെക്രട്ടറി ഷമീം മേലതില്‍ തുടങ്ങിയവർ സംസാരിച്ചു. യൂനിറ്റിന്റെ ഉപഹാരം റഫീഖിന് കൈമാറി. സെക്രട്ടറി ആര്. മുരളികൃഷ്ണന് സ്വാഗതവും റഫീഖ് ശിഹാബുദ്ദീൻ നന്ദിയും പറഞ്ഞു.

