കേളി കുടുംബസംഗമം സെപ്റ്റംബര്‍ 17ന് നിലമ്പൂരില്‍
text_fieldsകേളി കുടുംബസംഗമം സംഘടക സമിതി യോഗത്തിൽ കൺവീനർ ഷൗക്കത്ത് നിലമ്പൂർ
സംസാരിക്കുന്നു
നിലമ്പൂർ: റിയാദിലെ കേളി കലാസാംസ്കാരിക വേദി മുന്‍ അംഗങ്ങളുടെ സംസ്ഥാനതല കുടുംബസംഗമം സംഘടിപ്പിക്കുന്നു. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിര താമസമാക്കിയ മുൻ പ്രവർത്തകരുടെ കുടുംബങ്ങളെ പരസ്പരം പരിചയപ്പെടുത്തുന്നതോടൊപ്പം കേളി നാട്ടിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ മുൻ അംഗങ്ങളെയും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സംഗമം വിവിധ കലാ സാംസ്കാരിക പരിപാടികളോടെ സെപ്റ്റംബർ 17 ന് നിലമ്പൂരിൽ നടക്കും. സംഗമത്തിൽ മുഴുവൻ ജില്ലകളിൽനിന്നുള്ള മുൻ അംഗങ്ങൾക്ക് പുറമെ അവധിയിൽ നാട്ടിലുള്ള കേളി അംഗങ്ങളും കേളി കുടുംബവേദിയിലെ അംഗങ്ങളും പങ്കെടുക്കും.
കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. നിലമ്പൂരിലെ കെ.എസ്.കെ.ടി.യു മലപ്പുറം ജില്ല കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന രൂപവത്കരണ യോഗം കേളി മുന്‍ രക്ഷാധികാരി സമിതി അംഗം എൻ.എ. ജോണ്‍ ഉദ്ഘാടനം ചെയ്തു. സുരേന്ദ്രന് ആനവാതില്‍ അധ്യക്ഷത വഹിച്ചു. ഷൗക്കത്ത് നിലമ്പൂര്‍ സ്വാഗതം പറഞ്ഞു. മുന്‍ ഭാരവാഹികളായ റഷീദ് മേലേതില്‍, ഗോപിനാഥന് വേങ്ങര, അലി പട്ടാമ്പി, അയ്യപ്പന് എന്നിവര്‍ സംസാരിച്ചു.
സംഘാടകസമിതി ഭാരവാഹികളായി ഗോപിനാഥന് വേങ്ങര (ചെയർ.), എൻ.എ. ജോൺ, മുഹമ്മദ്കുഞ്ഞ് വള്ളിക്കുന്നം (വൈ. ചെയർ.), ഷൗക്കത്ത് നിലമ്പൂര്‍ (കൺ.), പ്രിയേഷ് കുമാർ, ഉമര്‍കുട്ടി (ജോ. കൺ.), റഷീദ് മേലേതില്‍ (ട്രഷ.) എന്നിവരെ യോഗം തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

