കേളി കുടുംബ സഹായ ഫണ്ട് കൈമാറി
text_fieldsകേളി കുടുംബ സഹായ ഫണ്ട് അഴീക്കോട് എം.എല്‍.എ കെ.വി സുമേഷ് കൈമാറുന്നു
റിയാദ്/കണ്ണൂര്‍: കേളി കലാസാംസ്കാരിക വേദി അല്‍ ഖര്‍ജ് ഏരിയ ഹുത്ത യൂനിറ്റ് എക്സിക്യൂട്ടിവ് അംഗമായിരിക്കെ മരിച്ച ജനാര്‍ദ്ദനന്റെ കുടുംബ സഹായ ഫണ്ട് അഴീക്കോട് എം.എല്‍.എ കെ.വി. സുമേഷ് കൈമാറി. ജനാര്‍ദ്ദനന്റെ വസതിയിലെ ചടങ്ങില്‍ മുന്‍ കേന്ദ്രകമ്മിറ്റി അംഗം ശ്രീകാന്ത് ചിനോളി ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു.
മുന്‍ രക്ഷാധികാരി കമ്മിറ്റിയംഗം കുഞ്ഞിരാമന് ആധ്യക്ഷത വഹിച്ചു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് രമേശന്, കണ്ണാടിപ്പറമ്പ് ലോക്കല്‍ സെക്രട്ടറി അശോകന്, മയ്യില്‍ ഏരിയ കമ്മിറ്റി അംഗം ബിജു, കേളി മുന്‍കാല പ്രവര്‍ത്തകരായ സുധാകരന് കല്യാശ്ശേരി, രാജന് പള്ളിത്തടം, ജയരാജന് അറത്തില്‍, രാജീവന് കോറോത്ത്, ബിജു പട്ടേരി, പുരുഷോത്തമന് അസീസിയ, സുകേഷ്, നിലവിലെ അംഗങ്ങളായ രാമകൃഷ്ണൻ കൂനൂൽ, വേണു കോടിയേരി, വിനീഷ് തൃക്കരിപ്പൂർ, സിദ്ദിഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ 33 വര്‍ഷമായി ഹുത്തയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ജനാര്ദ്ദനന് കഴിഞ്ഞ ഡിസംബറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അഞ്ചു മാസം അല്‍ ഖര്‍ജിലും റിയാദിലുമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേയാണ് മരിച്ചത്. പാലത്ത് വീട്ടില്‍ രാമന് എബ്രോന്‍ ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രസീത, മക്കള്‍: പൂജ, അഭിഷേക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

