കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരം ആലപ്പുഴ ജില്ലയിൽ വിതരണംചെയ്തു
text_fieldsകേളി വിദ്യാഭ്യാസ പുരസ്കാര വിതരണോദ്ഘാടനം ആലപ്പുഴ
ജില്ലയിൽ എച്ച്. സലാം എം.എൽ.എ നിർവഹിക്കുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെയും കുടുംബവേദിയുടെയും അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരത്തിന്റെ ആലപ്പുഴ ജില്ലയിലെ വിതരണം അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാം നിർവഹിച്ചു. കപ്പക്കട പുന്നപ്ര രക്തസാക്ഷി സ്മാരകമന്ദിരം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേളി രക്ഷാധികാരി സമിതി അംഗമായിരുന്ന എം. നസീർ അധ്യക്ഷത വഹിച്ചു.
മുൻ പ്രസിഡന്റ് ദയാനന്ദൻ ഹരിപ്പാട് സ്വാഗതം പറഞ്ഞു. സി.പി.എം അമ്പലപ്പുഴ ഏരിയ സെക്രട്ടറി ഓമനക്കുട്ടൻ, പ്രവാസിസംഘം അമ്പലപ്പുഴ ഏരിയ പ്രസിഡൻറ് ശ്രീകുമാർ, കേളി രക്ഷാധികാരി സമിതി അംഗമായിരുന്ന മുഹമ്മദ് കുഞ്ഞ് വള്ളിക്കുന്നം, കേന്ദ്ര കമ്മിറ്റി അംഗം കിഷോർ ഇ. നിസാം, മുൻ അംഗം ജോളികുമാർ അമ്മഞ്ചേരി എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ മാതാപിതാക്കളും ബന്ധുക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
10ാം ക്ലാസിലും പ്ലസ് ടുവിലും തുടർപഠനത്തിന്ന് യോഗ്യത നേടിയ കേളി അംഗങ്ങളുടെ കുട്ടികൾക്ക് തുടർപഠനത്തിന് പ്രോത്സാഹനം നൽകുന്നതിനായി ഏർപ്പെടുത്തിയതാണ് കേളി എജുക്കേഷനൽ ഇൻസ്പരേഷൻ അവാർഡ് (കിയ). ഫലകവും കാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്കാരം.
10ാം തരം വിജയികളായ ജിയ മരിസ ജിജോ, ആഫീദ് സജീദ്, അശ്വിൻ പ്രസാദ്, എസ്. കാശിനാഥൻ, നന്ദന സുരേഷ്, നിത്യ വസന്ത്, സൂഫിയ സക്കീർ, ബിസ്മിയ നവാസ്, പ്ലസ് ടു വിജയികളായ അൽത്താഫ് ഷാനവാസ് എന്നിവർക്കാണ് എച്ച്. സലാം എം.എൽ.എ പുരസ്കാരം നൽകിയത്. 10ാം ക്ലാസ് വിഭാഗത്തിൽ 129, പ്ലസ് ടു വിഭാഗത്തിൽ 99 എന്നിങ്ങനെ 228 കുട്ടികളാണ് ഈ അധ്യയനവർഷം പുരസ്കാരത്തിന് അർഹരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

