Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി വി​ദ്യാ​ഭ്യാ​സ...

കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​രം തൃ​ശ്ശൂ​ർ ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​രം തൃ​ശ്ശൂ​ർ ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്തു
cancel

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കു​ടും​ബ​വേ​ദി​യു​ടെ​യും അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ വി​ദ്യാ​ഭ്യാ​സ പു​ര​സ്‌​കാ​രം തൃ​ശ്ശൂ​ർ ജി​ല്ല​ത​ല വി​ത​ര​ണം ന​ട​ത്തി. ജി​ല്ല​യി​ൽ​നി​ന്നും അ​ർ​ഹ​രാ​യ 10 കു​ട്ടി​ക​ൾ​ക്കാ​ണ് പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്‌​ത​ത്‌. 10ാം ക്ലാ​സി​ലും പ്ല​സ് ടു​വി​ലും തു​ട​ർ​പ​ഠ​ന​ത്തി​ന്​ യോ​ഗ്യ​ത നേ​ടി​യ കേ​ളി അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് ‘കേ​ളി എ​ജു​ക്കേ​ഷ​ന​ൽ ഇ​ൻ​സ്‌​പി​രേ​ഷ​ൻ അ​വാ​ർ​ഡ്’ (കി​യ) ഫ​ല​ക​വും കാ​ഷ് പ്രൈ​സും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

തൃ​ശൂ​ർ കെ.​എ​സ്.​ടി.​എ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി​യും കു​ന്ദം​കു​ളം എം.​എ​ൽ.​എ​യു​മാ​യ എ.​സി. മൊ​യ്തീ​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള പ്ര​വാ​സി സം​ഘം തൃ​ശ്ശൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി വി.​ആ​ർ. സു​രേ​ഷ് ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള പ്ര​വാ​സി സം​ഘം സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗം സു​ലേ​ഖ ജ​മാ​ൽ, സി.​പി.​എം തൃ​ശ്ശൂ​ർ ഏ​രി​യ​ക​മ്മി​റ്റി അം​ഗം അ​ഡ്വ. പി.​ആ​ർ. ജ​യ​കു​മാ​ർ, കേ​ളി മു​ൻ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ബോ​ബി മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കേ​ളി സ​നാ​ഇ​യ്യ അ​ർ​ബ​ഹീ​ൻ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം മൊ​യ്‌​തീ​ൻ കു​ട്ടി പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. 10ാം ക്ലാ​സ്​ വി​ജ​യി​ക​ളാ​യ അ​ബ്​​ദു​ൽ അ​ഹ​ദ് ആ​ഷി​ഖ്, കെ. ​ദേ​വി​ക ലാ​ൽ, കെ.​എ. ലി​യ​ന ഷ​ബ്നം, മു​ഹ​മ്മ​ദ് സി​നാ​ൻ, പി.​എ​സ്. ശ്യാം​ജി​ത്, സി.​പി. അ​ന​ന്ത​കൃ​ഷ്ണ എ​ന്നീ ആ​റ് കു​ട്ടി​ക​ളും പ്ല​സ്‌​ടു വി​ജ​യി​ക​ളാ​യ പി.​എ​സ്. ന​സ​ല, ഇ.​എ. ഭ​ര​ത്, വി.​ബി. ഹ​ർ​ഷ, നി​തി​ൻ എ​ന്നീ നാ​ലു കു​ട്ടി​ക​ളു​മാ​ണ് പു​ര​സ്‌​കാ​ര ജേ​താ​ക്ക​ൾ.

ഇ​വ​ർ​ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ൾ എ.​സി. മൊ​യ്തീ​ൻ എം.​എ​ൽ.​എ വി​ത​ര​ണം ചെ​യ്തു. കേ​ളി അം​ഗ​ങ്ങ​ളാ​യി​രു​ന്ന കെ.​സി. അ​ഷ്റ​ഫ് സ്വാ​ഗ​ത​വും ദാ​സ​ൻ കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. റി​യാ​ദി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നും അ​ർ​ഹ​രാ​യ 20 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റി​യാ​ദി​ൽ ഒ​രു​ക്കി​യ ച​ട​ങ്ങി​ൽ പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്തി​രു​ന്നു. 10ാം ക്ലാ​സ് വി​ഭാ​ഗ​ത്തി​ൽ 129, പ്ല​സ് ടു ​വി​ഭാ​ഗ​ത്തി​ൽ 99 എ​ന്നി​ങ്ങ​നെ 228 കു​ട്ടി​ക​ൾ ഈ ​അ​ധ്യ​യ​ന​വ​ർ​ഷം പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​ത്. ആ​ല​പ്പു​ഴ ഒ​മ്പ​ത്, എ​റ​ണാ​കു​ളം ഏ​ഴ്, ക​ണ്ണൂ​ർ 25, കാ​സ​ർ​കോ​ട് മൂ​ന്ന്, കൊ​ല്ലം 28, കോ​ട്ട​യം മൂ​ന്ന്, കോ​ഴി​ക്കോ​ട് 22, തി​രു​വ​ന​ന്ത​പു​രം 31, പ​ത്ത​നം​തി​ട്ട നാ​ല്, പാ​ല​ക്കാ​ട് 20, മ​ല​പ്പു​റം 44, വ​യ​നാ​ട് ര​ണ്ട്​ എ​ന്നി​ങ്ങ​നെ പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ കു​ട്ടി​ക​ൾ​ക്ക് ജി​ല്ല, മേ​ഖ​ലാ​ത​ല​ങ്ങ​ളി​ലു​മാ​യി കേ​ര​ള പ്ര​വാ​സി സം​ഘ​ത്തി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Education AwardKelidistributed
News Summary - Keli Education Award distributed
Next Story