കേളി ദവാദ്മി ഏരിയ ക്രിക്കറ്റ് ടൂർണമെൻറ് ബലിപെരുന്നാൾ ദിനത്തിൽ
text_fieldsകേളി ദവാദ്മി ഏരിയ ക്രിക്കറ്റ് ടൂർണമെൻറ് സംഘാടക സമിതി രൂപവത്കരണ യോഗത്തിൽനിന്ന്
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദവാദ്മി ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് ക്രിക്കറ്റ് ടൂർണമെൻറിനായി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. ബലിപെരുന്നാൾ ദിനത്തിൽ ദവാദ്മി റോയൽ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് കായികപ്രേമികൾക്കായി ഈ ആവേശകരമായ മത്സരം ഒരുക്കുന്നത്. ഏരിയ ഓഫീസിൽ പ്രസിഡൻറ് രാജേഷിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം കേന്ദ്ര കമ്മിറ്റി അംഗവും ദവാദ്മി ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറിയുമായ ഷാജി പ്ലാവിളയിൽ ഉദ്ഘാടനം ചെയ്തു. ഏരിയ ജോയിൻറ് സെക്രട്ടറിമാരായ മോഹനൻ, ലിനീഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ നിസാറുദ്ദിൻ, ഹാരിസ്, നാസിം എന്നിവർ യോഗത്തിൽ സംസാരിച്ചു.
31 അംഗങ്ങളടങ്ങിയ സംഘാടക സമിതിയുടെ ഭാരവാഹികളായി വി. ഗിരീഷ് (ചെയ.), കെ.കെ. മുജീബ് (കൺ.), പ്രവീൺ (വൈ. ചെയ.), ഗിരീഷ് പിള്ള (ജോ. കൺ.), ഉമർ (സാമ്പത്തിക കൺ.), ലിനീഷ് (ജോ. കൺ.), മോഹനൻ (ഭക്ഷണ കൺ.), റാഫി (ഗതാഗത കൺ.), ആൻറണി (ജോ. കൺ.), രാജേഷ് (പബ്ലിസിറ്റി കൺ.), നിസാറുദ്ദീൻ, എം. സജീർ (കോഓഡിനേറ്റർമാർ), നാസിം (ടെക്നിക്കൽ കമ്മിറ്റി കൺവീനർ), പി.പി. ഹാരിസ് (വളൻറിയർ ക്യാപ്റ്റൻ) എന്നിവരെ തെരഞ്ഞെടുത്തു.
പെരുന്നാൾ ദിനം രാവിലെ ഏഴിന് ടൂർണമെൻറ് ആരംഭിക്കും. തെക്കനേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള എട്ട് ടീമുകളാണ് ട്വൻറി-20 മാതൃകയിൽ 20 ഓവർ വീതമുള്ള മത്സരങ്ങളിൽ ഏറ്റുമുട്ടുന്നത്. ടൂർണമെൻറിെൻറ ക്വാർട്ടർ ഫൈനൽ വരെ ആദ്യ ദിവസവും, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ രണ്ടാം ദിവസവുമാണ് ക്രമീകരിച്ചിരിക്കുന്നത്. വിജയികളാകുന്ന ടീമുകൾക്ക് ആകർഷകമായ ക്യാഷ് പ്രൈസും ട്രോഫിയും നൽകും. ഏരിയ സെക്രട്ടറി ഉമർ സ്വാഗതവും കൺവീനർ കെ.കെ. മുജീബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

