കേളി ദവാദ്മി ഏരിയ തദ്ദേശ തെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsകേളി ദവാദ്മി ഏരിയ തദ്ദേശ തെരഞ്ഞെടുപ്പ് കൺവെൻഷൻ കൺവീനർ ഷാജി പ്ലാവിളയിൽ ഉത്ഘാടനം ചെയ്യുന്നു
ദവാദ്മി: കേളി കലാസാംസ്കാരിക വേദി ദവാദ്മി ഏരിയ രക്ഷാധികാരി കമ്മിറ്റിയുടെ നേതൃത്വത്തിൽ ദവാദ്മി കേളി ഓഫീസിൽ തദ്ദേശ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.
ഏരിയ വൈസ് പ്രസിഡൻറ് ബിനു അധ്യക്ഷത വഹിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ ഷാജി പ്ലാവിളയിൽ ഉത്ഘാടനം ചെയ്തു. പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം എന്നിവയിൽ കേരളം കൈവരിച്ച നേട്ടത്തെയും അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് വീട് ഒരുക്കിയും 65 ലക്ഷം സാധാരണക്കാരായ ജനങ്ങൾക്ക് 2,000 രൂപയായി ക്ഷേമപെൻഷൻ വർധിപ്പിച്ച് നൽകിയും അതിദാരിദ്ര്യമോചനം എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പ്രാവർത്തികമാക്കി.
രാജ്യത്ത് പ്രതീക്ഷയുടെ തുരുത്തായി കേരളം മാറിയെന്നും നാടിെൻറ നട്ടെല്ലായ പ്രവാസികളെ ചേർത്തുപിടിച്ചുകൊണ്ട് ക്ഷേമനിധി വർധിപ്പിച്ചും നോർക്ക അംഗങ്ങൾക്കായി പ്രവാസി ഇൻഷുറൻസ് പരിരക്ഷ നടപ്പാക്കിയും മുന്നേറുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാരിെൻറ കഴിഞ്ഞ ഒമ്പതര വർഷക്കാലത്തെ സർവതലസ്പർശിയായ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ഉദ്ഘാടകൻ ചൂണ്ടിക്കാട്ടി.
എരിയ ഭാരവാഹികളായ മുജീബ്, മോഹനൻ, ജീവകാരുണ്യ വിഭാഗം ചെയർമാൻ മുഹമ്മദ് റാഫി, ഏരിയ കമ്മിറ്റിയംഗം നിസാറുദ്ദീൻ എന്നിവർ സംസാരിച്ചു. കേളി ഏരിയ സെക്രട്ടറി ഉമർ സ്വാഗതവും ജോയിൻറ് ട്രഷറർ ഗിരീഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

