കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കരുത് -കേളി സനാഇയ്യ അർബഹീൻ സമ്മേളനം
text_fieldsകേളി രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു,
റിയാദ്: അടിസ്ഥാന സൗകര്യവികസനത്തിൽ കേരളം കൈവരിച്ച നേട്ടം തകർക്കുന്ന തരത്തിലുള്ള ആഭാസ സമരങ്ങളാണ് കേരളത്തിൽ ഇപ്പോൾ പ്രതിപക്ഷം നടത്തുന്നതെന്നും ഈ മേഖലകളിൽ കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് കേരളം നേടിയെടുത്ത സമാനതകളില്ലാത്ത നേട്ടങ്ങൾ തകർക്കരുതെന്നും കേളി കലാസാംസ്കാരിക വേദി സനാഇയ്യ അർബഹീൻ ഏരിയാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കേളി 12ാമത് കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഒമ്പതാമത് സനാഇയ്യ അർബഹീൻ ഏരിയാസമ്മേളനം സീതാറാം യെച്ചൂരി നഗറിൽ നടന്നു. ഏരിയ പ്രസിഡൻറ് അജിത് കുമാർ കുളത്തൂർ അധ്യക്ഷത വഹിച്ചു. ഏരിയാ രക്ഷാധികാരി സമിതി അംഗം ജോർജ് ആമുഖ പ്രസംഗം നടത്തി. രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി ജാഫർ ഖാൻ ഉഴമലയ്ക്കൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സഫർ വരവുചെലവ് കണക്കും ജോയിൻറ് സെക്രട്ടറി സുനിൽകുമാർ സംഘടനാറിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര ഭാരവാഹികളായ സുരേഷ് കണ്ണപുരം, ഷമീർ കുന്നുമ്മൽ, ജാഫർഖാൻ ഉഴമലയ്ക്കൽ, സഫർ എന്നിവർ മറുപടി പറഞ്ഞു.സമ്മേളനം 19 അംഗ ഏരിയ കമ്മിറ്റി തെരഞ്ഞെടുത്തു. ഏരിയ രക്ഷാധികാരി സെക്രട്ടറി സുനീർ ബാബു പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ജോർജ് (പ്രസി.), മൊയ്തീൻകുട്ടി, സുനിൽ ബാലകൃഷ്ണൻ (വൈ. പ്രസി.), ജാഫർ ഖാൻ ഉടമയ്ക്കൽ (സെക്ര.), അബ്ദുൽ നാസർ, സെയ്തലവി (ജോ. സെക്ര.), സഫർ (ട്രഷ.), അബ്ദുൽ സത്താർ (ജോ. ട്രഷ.), അജിത് കുമാർ, പി.കെ. രാജൻ, അബ്ദുൽ റഷീദ്, പി.കെ. ഹരിദാസൻ, ഷാജി കൊച്ചുകുഞ്ഞ്, സുരേഷ് ബാബു, അഷറഫ്, ജയകുമാർ (നിർവാഹകസമിതി അംഗങ്ങൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഷമീം, കുമാർ, ഉമർ, ഫിറോസ്, ഹിലർ, മെഹ്റൂഫ്, അബ്ദുൽ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. അബ്ദുൽ സത്താർ ക്രെഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.കേന്ദ്ര വൈസ് പ്രസിഡൻറ് രജീഷ് പിണറായി കേന്ദ്രസമ്മേളന പ്രതിനിധികളെ പ്രഖ്യാപിച്ചു. അജിത് കുമാർ കുളത്തൂർ, വിജയകുമാർ, മഹ്റൂഫ് എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. ജാഫർഖാൻ, സഫർ, സുനീർ ബാബു, ജോർജ്, അബ്ദു നാസർ, നൗഷാദ്, ഷാഫി, മൊയ്തീൻകുട്ടി, മുഹമ്മദ് കുഞ്ഞ്, അബ്ദുൽ സത്താർ, സൈതലവി, പി.കെ. രാജൻ, അഷറഫ്, പി.കെ. ഹരിദാസൻ, നൗഷാദ് എന്നിവർ വിവിധ കമ്മിറ്റി ഭാരവാഹികളായി സമ്മേളനം നിയന്ത്രിച്ചു.
ജോർജ് (പ്രസി.), ജാഫർ ഖാൻ ഉടമയ്ക്കൽ (സെക്ര.), സഫർ (ട്രഷ.)
രക്ഷാധികാരി സെക്രട്ടറി ലോക കേരളസഭ അംഗവുമായ കെ.പി.എം. സാദിഖ്, കേന്ദ്ര പ്രസിഡൻറ് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഗീവർഗീസ് ഇടിച്ചാണ്ടി, പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, ചന്ദ്രൻ തിരുവത്ത്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീഖ് ചാലിയം, രാമകൃഷ്ണൻ, ബിജു തായമ്പത്ത്, അബ്ദുൽ ഗഫൂർ ആനമങ്ങാട് തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പുതിയ സെക്രട്ടറി ജാഫർ ഖാൻ ഉഴമലയ്ക്കൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

