Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതാജുദ്ദീന് കേളി...

താജുദ്ദീന് കേളി യാത്രയയപ്പു നൽകി

text_fields
bookmark_border

റിയാദ്: നാ​ല്​ പ​തി​റ്റാ​ണ്ട​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യു​സ​നാ​യ്യ ഏ​രി​യ ലാ​സ​റു​ദി യൂ​നി​റ്റ് അം​ഗം താ​ജു​ദ്ദീ​ന് യൂ​നി​റ്റി​െൻറ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. ന്യൂ​സ​നാ​ഇ​യ്യ ഏ​രി​യ​യു​ടെ രൂ​പ​വ​ത്​​ക​ര​ണ കാ​ലം മു​ത​ൽ കേ​ളി അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന താ​ജു​ദ്ദീ​ൻ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം, ഏ​രി​യ ക​മ്മി​റ്റി അം​ഗം, യൂ​നി​റ്റ് ട്ര​ഷ​റ​ർ, യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

അ​ൽ വ​ത്വ​നി​യ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യ താ​ജു​ദ്ദീ​ൻ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി​യാ​ണ്. യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ ഷ​മ​ൽ രാ​ജ്​ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ, ഏ​രി​യ സെ​ക്ര​ട്ട​റി ബേ​ബി ജോ​ൺ കു​ട്ടി, ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ഹു​സൈ​ൻ മ​ണ​ക്കാ​ട്‌, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ് വ​ർ​ഗീ​സ്, ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗം ക​രു​ണാ​ക​ര​ൻ, മ​ണ്ണ​ടി യൂ​നി​റ്റ് ട്ര​ഷ​റ​ർ സ​തീ​ഷ്, യൂ​നി​റ്റ് അം​ഗ​ങ്ങ​ളാ​യ തോ​മ​സ് ജോ​യ്, രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. യൂ​നി​റ്റ് ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഷൈ​ജു ചാ​ലോ​ട് ഓ​ർ​മ​ഫ​ല​കം കൈ​മാ​റി. യൂ​നി​റ്റ് ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി ഷൈ​ജു ചാ​ലോ​ട് സ്വാ​ഗ​ത​വും താ​ജു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
TAGS:farewell 
News Summary - keli conducted farewell
Next Story