മീര സാഹിബ് സുജാദിന് കേളി യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്കു മടങ്ങുന്ന സുജാദിന് കേളി രക്ഷാധികാരി
സമിതിയുടെ ഉപഹാരം സുരേഷ് ലാൽ കൈമാറുന്നു
റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി റൗദ ഏരിയ രക്ഷാധികാരി സമിതി അംഗവും ഏരിയ ട്രഷററുമായ മീര സാഹിബ് സുജാദിന് (സജാദ്) റൗദ രക്ഷാധികാരി സമിതി നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 30 വർഷത്തോളമായി റൗദയിലെ ഒരു വീട്ടിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്ന സജാദ് കൊല്ലം ഇരവിപുരം സ്വദേശിയാണ്. കേളി സെക്രട്ടേറിയറ്റ് അംഗമായ സുനിൽ സുകുമാരന്റെ വസതിയിൽ ഒരുക്കിയ യാത്രയയപ്പ് യോഗത്തിൽ ഏരിയ പ്രസിഡൻറും കേന്ദ്ര കമ്മിറ്റി അംഗവുമായ സതീഷ്കുമാർ വളവിൽ അധ്യക്ഷത വഹിച്ചു.
കേന്ദ്ര രക്ഷാധികാരി സമിതി ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ, രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, ഗീവർഗീസ്, സെക്രട്ടേറിയറ്റ് അംഗം സുനിൽ സുകുമാരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ സൈനുദ്ദീൻ, ശ്രീകുമാർ വാസു, പ്രഭാകരൻ ബേത്തൂർ, ഇസ്മാഈൽ, ശശിധരൻ പിള്ള, രമണൻ കമലൻ, വിവിധ യൂനിറ്റ് അംഗങ്ങളായ നാസർ, സലിം, സുരേഷ് ബാബു, ചന്ദ്രൻ, ശ്രീജിത്ത്, സജീവ്, പി.പി. സലിം, നിസാർ, മുരുകേശൻ എന്നിവർ സംസാരിച്ചു.
രക്ഷാധികാരി സമിതിയുടെ ഉപഹാരം സുരേഷ് ലാലും ഏരിയ കമ്മിറ്റിയുടെ ഉപഹാരം സതീഷ് കുമാറും യൂനിറ്റ് കമ്മിറ്റിയുടെ ഉപഹാരം സലീമും സജാദിന് കൈമാറി. ഏരിയ കമ്മിറ്റി അംഗങ്ങളുടേതായ പ്രത്യേക ഉപഹാരം സെക്രട്ടേറിയറ്റ് അംഗം സുനിൽ സുകുമാരൻ നൽകി. ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി സുരേഷ് ലാൽ സ്വാഗതവും സുജാദ് നന്ദിയും പറഞ്ഞു.

