കേളി രക്തദാന ക്യാമ്പ് സംഘാടക സമിതി രൂപവത്കരിച്ചു
text_fieldsരക്തദാന ക്യാമ്പ് സംഘാടക സമിതി രൂപീകരണ യോഗം കേളി മുഖ്യരക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്
ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന ഏഴാമത് മെഗാ രക്തദാന ക്യാമ്പ് 'ജീവസ്പന്ദനം 2024'-ന്റെ വിജയത്തിനായി സംഘാടകസമിതി രൂപവത്കരിച്ചു. കേളിയും പ്രിൻസ് സുൽത്താൻ മിലിട്ടറി ആശുപത്രിയുമായി സഹകരിച്ച് 2024 മേയ് 24 ന് മലാസ് ലുലുവിൽവെച്ച് കേളി ജീവസ്പന്ദനം 2024 അരങ്ങേറും. ബത്ത ലുഹു ഓഡിറ്റോറിയത്തിൽവെച്ച് കേളി വൈസ്പ്രസിഡണ്ട് ഗഫൂർ ആനമങ്ങാട് സ്വാഗതം പറഞ്ഞ യോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. കേളി മുഖ്യരക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം നിർവഹിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സംഘാടകസമിതി പാനൽ അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി ഫിറോസ് തയ്യിൽ കേളി ട്രഷറർ ജോസഫ് ഷാജി കേളി ജോയിന്റ് സെക്രട്ടറി സുനിൽകുമാർ എന്നിവർ സംസാരിച്ചു.
ആറാമത് രക്തദാനചടങ്ങിൽ 1007 പേരെ ദാതാക്കളായെത്തിച്ചുകൊണ്ട് ജീവസ്പന്ദനം 2023 ഇന്ത്യ ബുക്ക് ഓഫ് റിക്കാഡ്സിൽ ഇടം പിടിച്ചു. ആറാമത് ക്യാമ്പ് കഴിഞ്ഞതോടെ വിവിധ ഘട്ടങ്ങളിലായി 8500ലധികം യൂനിറ്റ് രക്തം നൽകാൻ കേളിക്ക് കഴിഞ്ഞിട്ടുണ്ട്. മധു എടപ്പുറത്ത് ചെയർമാനായ101 അംഗ സംഘാടക സമിതി നിലവിൽ വന്നു. ജീവസ്പന്ദനം 2024-ന്റെ രജിസ്ട്രേഷൻ നടപടികൾ ഗൂഗിൾ ഫോം മുഖേന ആരംഭിച്ചതായി സംഘാടകസമിതി കൺവീനർ നസീർ മുള്ളൂർക്കര അറിയിച്ചു.

