വിൻസെന്റ് ഗബ്രിയേലിന് കേളി യാത്രയയപ്പ് നൽകി
text_fieldsവിൻസെന്റ് ഗബ്രിയേലിന് കേളി മലസ് ഏരിയ ജരീർ യൂനിറ്റ് യാത്രയപ്പ് നൽകിയപ്പോൾ
റിയാദ്: കേളി കലാസാംസ്കാരിക വേദി മലസ് ഏരിയ ജരീർ യൂനിറ്റ് അംഗം വിൻസെന്റ് ഗബ്രിയേലിന് യൂനിറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി. വിൻസെന്റ് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ്. ഒരുവർഷത്തിലധികമായി ഇഖാമ കാലാവധി കഴിഞ്ഞ വിൻസെന്റിന് എക്സിറ്റ് അടിക്കുന്നതിനുവേണ്ട കാര്യങ്ങൾ ഏരിയ ജീവകാരുണ്യ വിഭാഗമാണ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ശരിയാക്കിയത്.
യൂനിറ്റ് ജോയന്റ് സെക്രട്ടറി ഫൈസൽ കൊണ്ടോട്ടി ആമുഖ പ്രഭാഷണം നടത്തി. യൂനിറ്റ് പ്രസിഡന്റ് ദാസൻ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഗീവർഗീസ് ഇടിച്ചാണ്ടി, ഫിറോസ് തയ്യിൽ, കേന്ദ്ര സെക്രട്ടറി സുരേഷ് കണ്ണപുരം, മലസ് ഏരിയ രക്ഷാധികാരി സെക്രട്ടറി സുനിൽ കുമാർ, ഏരിയ പ്രസിഡന്റ് നൗഫൽ പൂവക്കുർശ്ശി എന്നിവർ സംസാരിച്ചു.
യൂനിറ്റ് സെക്രട്ടറി വി.എം. സുജിത്ത് ഓർമഫലകം കൈമാറി. യൂനിറ്റ് അംഗങ്ങൾ വിൻസെന്റിനു നൽകിയ വിമാന ടിക്കറ്റ് കേന്ദ്ര രക്ഷാധികാരി കമ്മിറ്റി ആക്ടിങ് സെക്രട്ടറി സുരേന്ദ്രൻ കൂട്ടായി അദ്ദേഹത്തിന് കൈമാറി. വി.എം. സുജിത്ത് സ്വാഗതവും വിൻസെന്റ് ഗബ്രിയേൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

