കേളി അസീസിയ ഏരിയ ഇ.എം.എസ്-എ.കെ.ജി അനുസ്മരണം
text_fieldsകേളി അസീസിയ ഏരിയ സംഘടിപ്പിച്ച ഇ.എം.എസ്-എ.കെ.ജി അനുസ്മരണത്തിൽ കേന്ദ്ര
രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി അനുസ്മരണ പ്രഭാഷണം നടത്തുന്നു
റിയാദ്: കേളി കലാസാംസ്കാരികവേദി അസീസിയ ഏരിയ ഇ.എം.എസ്-എ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചു.
വിവിധ ഏരിയ രക്ഷാധികാരി സമിതികൾ നടത്തുന്ന അനുസ്മരണത്തിന്റെ ഭാഗമായി അസീസിയയിൽ നടന്ന പരിപാടിയിൽ ഏരിയ കമ്മിറ്റി അംഗം അജിത് ആമുഖപ്രഭാഷണം നടത്തി. രക്ഷാധികാരി സെക്രട്ടറി ഹസ്സൻ പുന്നയൂർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സുധീർ പോരേടം അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു.
കേന്ദ്ര രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ലജീഷ് നരിക്കോട്, റഫീഖ് അരിപ്ര, സുഭാഷ്, സിമൻറ് യൂനിറ്റ് അംഗം ഷംസുദ്ദീൻ എന്നിവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു. ഏരിയ സെക്രട്ടറി റഫീഖ് ചാലിയം സ്വാഗതവും പ്രസിഡൻറ് ഷാജി റസാഖ് നന്ദിയും പറഞ്ഞു.

