കേളി അസീസിയ ഏരിയ സമ്മേളനം ജൂൺ 20ന്
text_fieldsകേളി അസീസിയ ഏരിയ സമ്മേളന സംഘാടകസമിതി രൂപവത്കരണ യോഗം രക്ഷാധികാരി
കൺവീനർ ഹസ്സൻ പുന്നയൂർ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി 12ാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി അസീസിയ ഏരിയ ഏഴാമത് സമ്മേളനം ഈ മാസം 20ന് നടക്കും. സംഘാടക സമിതി രൂപവത്കരിച്ചു. ഏരിയക്ക് കീഴിലെ നാല് യൂനിറ്റുകളുടെയും സമ്മേളനങ്ങൾ പൂർത്തിയാക്കിയാണ് ഏരിയ സമ്മേളനത്തിലേക്ക് കടക്കുന്നത്. നാല് യൂനിറ്റുകളിലും പുതിയ നേതൃത്വം നിലവിൽവന്നു.
അസീസിയ യൂനിറ്റ് പ്രസിഡന്റായി മനോജ്, സെക്രട്ടറിയായി ഷെമീർ ബാബു, ട്രഷററായി മുഹമ്മദ് റാഷിക്, മനാഹ് യൂനിറ്റ് പ്രസിഡന്റായി ശശി കാട്ടൂർ, സെക്രട്ടറിയായി സജാദ്, ട്രഷററായി ഷാഫി എന്നിവരേയും സിമന്റ് യൂനിറ്റ് പ്രസിഡന്റായി പീറ്റർ, സെക്രട്ടറിയായി ഷംസുദ്ദീൻ, ട്രഷററായി സജൻ, ഫനാർ യൂനിറ്റ് പ്രസിഡന്റായി മനോജ്, സെക്രട്ടറിയായി ചാക്കോ, ട്രഷററായി ലാലു എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.
ഏരിയ സമ്മേളന സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ ഏരിയ ആക്ടിങ് പ്രസിഡന്റ് അലി പട്ടാമ്പി അധ്യക്ഷതവഹിച്ചു. രക്ഷാധികാരി കൺവീനർ ഹസ്സൻ പുന്നയൂർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റഫീഖ് ചാലിയം സംഘാടകസമിതി പാനൽ അവതരിപ്പിച്ചു. സുഭാഷ് (ചെയർ.), ശശി കാട്ടൂർ (വൈ. ചെയർ.), സുധീർ പോരേടം (കൺവീനർ), ചാക്കോ ഇട്ടി (ജോ. കൺ.), ലജീഷ് നരിക്കോട്, തൗഫീർ, അജിത്, സൂരജ്, ഷമീർ ബാബു, മനോജ്, ഷംസുദ്ദീൻ, അലി പട്ടാമ്പി, പീറ്റർ (വിവിധ ഉപസമിതി ഭാരവാഹികൾ), ഷാജി മൊയ്തീൻ (വളൻറിയർ ക്യാപ്റ്റൻ) എന്നിവരടങ്ങിയ 51 അംഗ സംഘാടകസമിതി രൂപവത്കരിച്ചു. ഏരിയ ട്രഷറർ ലജീഷ് നരിക്കോട്, രക്ഷാധികാരി സമിതി അംഗങ്ങളായ ശംസുദ്ധീൻ, അജിത്, മനോജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സൂരജ്, റാഷിഖ്, ഷമീർ ബാബു, സജാദ് എന്നിവർ സംസാരിച്ചു.
ജോയന്റ് സെക്രട്ടറി സുഭാഷ് സ്വാഗതവും സംഘാടക സമിതി കൺവീനർ സുധീർ പോരേടം നന്ദിയും പറഞ്ഞു. ഏരിയ സമ്മേളനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം റിയാദ് അസീസിയ ഗ്രേറ്റ് ഇൻറർനാഷനൽ സ്കൂളിൽ ‘സർഗ സംഗമം 2025’ എന്ന കലാകായിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

