കേളി ഏരിയ സമ്മേളനലോഗോ പ്രകാശനം
text_fieldsകേളി ന്യൂസനാഇയ്യ ഏരിയ സമ്മേളന ലോഗോ പ്രകാശന ചടങ്ങിൽനിന്ന്
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ 11ാം കേന്ദ്രസമ്മേളനത്തിന്റ ഭാഗമായ എട്ടാമത് ന്യൂസനാഇയ്യ ഏരിയയുടെ സമ്മേളന ലോഗോ പ്രകാശനംചെയ്തു. ചില്ലി മാസ്റ്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അബ്ദുൽ ഗഫൂറിന്റെ (ബാപ്പുട്ടി) സാന്നിധ്യത്തിൽ ഏരിയ ആക്ടിങ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി സംഘാടകസമിതി ചെയർമാൻ അബ്ബാസ്, കൺവീനർ ഷിബു തോമസ് എന്നിവർക്ക് ലോഗോ നൽകി പ്രകാശനം നിർവഹിച്ചു.
ഏരിയ കമ്മിറ്റി അംഗം ഷമൽരാജാണ് ലോഗോ ഡിസൈൻ ചെയ്തത്. ഏരിയ പ്രസിഡന്റ് ഹുസൈൻ മണക്കാട് അധ്യക്ഷത വഹിച്ചു. കേന്ദ്ര ജോയന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ഏരിയ രക്ഷാധികാരി സെക്രട്ടറി മനോഹരൻ നെല്ലിക്കൽ എന്നിവർ സംസാരിച്ചു. ആഗസ്റ്റ് 19ന് നടക്കുന്ന ഏരിയ സമ്മേളത്തിന് മുന്നോടിയായി 'വർഗീയതയും ഇന്ത്യൻ രാഷ്ട്രീയവും' വിഷയങ്ങളിൽ സെമിനാറും നോർക്ക രജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിക്കുമെന്നും സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഏരിയ ആക്ടിങ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി സ്വാഗതവും സംഘാടക സമിതി കൺവീനർ ഷിബു തോമസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

