Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഷാ​ജു​​ദ്ദീ​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഷാ​ജു​​ദ്ദീ​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel

റി​യാ​ദ്: മൂ​ന്നു പ​തി​റ്റാ​ണ്ട​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന തി​രു​വ​ന​ന്ത​പു​രം- വെ​മ്പാ​യം പെ​രും​കൂ​ർ സ്വ​ദേ​ശി​യാ​യ ഷാ​ജു​ദ്ദീ​ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ ഖ​ർ​ജ് എ​രി​യ അ​ഫ്‌​ലാ​ജ് യൂ​നി​റ്റ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.​കേ​ളി യൂ​നി​റ്റ് അം​ഗ​മാ​യ ഷാ​ജു​ദ്ദീ​ൻ ലൈ​ല അ​ഫ്‌​ലാ​ജി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് ക​ട​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഷു​ക്കൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ന്റ് രാ​മ​കൃ​ഷ്ണ​ൻ കൂ​വോ​ട്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സ​ജീ​ന്ദ്ര​ബാ​ബു, ഏ​രി​യ ക​മ്മി​റ്റി അം​ഗം ശ്യാം​കു​മാ​ർ എ​ന്നി​വ​രും യൂ​നി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ര​വീ​ന്ദ്ര​ൻ, കെ .​ജി സാ​മു​വ​ൽ, മ​റ്റ് യൂ​നി​റ്റ് അം​ഗ​ങ്ങ​ളും ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. സം​ഘ​ട​നാ​രം​ഗ​ത്തും പ്ര​വാ​സി​ക​ളു​ടെ പൊ​തു​പ്ര​ശ്ന​ങ്ങ​ളി​ലും ഷാ​ജു​ദ്ദീ​ൻ ന​ട​ത്തി​യ സ​ജീ​വ ഇ​ട​പെ​ട​ലു​ക​ളും നി​സ്വാ​ർ​ഥ സേ​വ​ന​ങ്ങ​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​ങ്കു​വെ​ച്ചു .യൂ​നി​റ്റി​ന്റെ സ്നേ​ഹോ​പ​ഹാ​രം സെ​ക്ര​ട്ട​റി ഷ​ഫീ​ക്ക് വ​ള്ളി​കു​ന്നം ഷാ​ജു​ദ്ദീ​ന് കൈ​മാ​റി. യൂ​നി​റ്റ് സെ​ക്ര​ട്ട​റി സ്വാ​ഗ​ത​വും ഷാ​ജു​ദ്ദീ​ൻ വെ​മ്പാ​യം മ​റു​പ​ടി പ്ര​സം​ഗ​വും ന​ട​ത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Keli Annual Art Festival
Next Story