കേളി അൽഖർജ് ഏരിയ സമ്മേളന ലോഗോ പ്രകാശനം ചെയ്തു
text_fieldsകേളി അൽഖർജ് ഏരിയ സമ്മേളന ലോഗോ പ്രകാശന ചടങ്ങിൽനിന്നും
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 11ാമത് കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന അൽഖർജ് ഏരിയ ഒമ്പതാമത് സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. അൽഖർജിലെ സനാഇയ യൂനിറ്റ് പരിധിയിൽ ചേർന്ന ചടങ്ങിൽ ഏരിയ പ്രസിഡന്റ് സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. സമ്മേളനം ഇന്ത്യൻ കർഷകസമര വിജയത്തിന് സമർപ്പിക്കുന്നതായി ഏരിയ സെക്രട്ടറി അറിയിച്ചു. ഈ മാസം 29ന് നടക്കുന്ന ഏരിയ സമ്മേളനത്തിന് മുന്നോടിയായി സെവൻസ് ഫുട്ബാൾ ടൂർണമെന്റ്, 'ലഹരിയില്‍ മുങ്ങുന്ന ആരോഗ്യം' എന്ന വിഷയത്തിൽ വെബിനാർ എന്നിവ സംഘടിപ്പിക്കുമെന്നും സംഘാടക സമിതി അറിയിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി ചടങ്ങിൽ പങ്കെടുത്തു. സംഘാടക സമിതി കൺവീനർ ഷബി അബ്ദുൽസലാം സ്വാഗതവും ഏരിയ ജോയന്റ് ട്രഷറർ ജയൻ പെരുനാട് നന്ദിയും പറഞ്ഞു.

