കേളി അൽഖർജ് ഏരിയ സമ്മേളനം ആഗ. 22ന്
text_fieldsകേളി അൽഖർജ് ഏരിയ സമ്മേളനം സംഘാടകസമിതി രൂപവത്കരണയോഗം കേന്ദ്ര സെക്രട്ടറി സുരേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി 12ാം കേന്ദ്ര സമ്മേളനത്തിെൻറ മുന്നോടിയായി അൽ ഖർജ് ഏരിയ 10ാമത് സമ്മേളനം ആഗസ്റ്റ് 22ന് നടക്കും. സമ്മേളന നടത്തിപ്പിനായി സംഘാടക സമിതി രൂപവത്കരിച്ചു. ഏരിയക്ക് കീഴിലെ 10 യൂനിറ്റുകളുടെയും സമ്മേളനങ്ങൾ പൂർത്തിയാക്കിയാണ് ഏരിയാ സമ്മേളനത്തിലേക്ക് കടക്കുന്നത്. 10 യൂനിറ്റിലും പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.
സംഘാടകസമിതി രൂപവത്കരണ യോഗത്തിൽ അൽ ഖർജ് ഏരിയ പ്രസിഡൻറ് ഷബി അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടറി സുരേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ലിപിൻ പശുപതി സംഘാടകസമിതി പാനൽ അവതരിപ്പിച്ചു. മണികണ്ഠൻ ചേലക്കര (ചെയർമാൻ), കെ.എസ്. മണികണ്ഠൻ (വൈസ് ചെയർമാൻ), രാമകൃഷ്ണൻ കൂവോട് (കൺവീനർ), എൻ.ജെ. രമേശൻ (ജോയൻറ് കൺവീനർ), ജയൻ പെരുനാട്, വേണു, റാഷിദലി, ഗോപാലൻ ചെങ്ങന്നൂർ, റഹീം ശൂരനാട്, റിയാസ് റസാക്ക്, മുരളി, തിലകൻ, ജയൻ അടൂർ, സനീഷ്, അനിൽ പ്രകാശ്, നാസർ പൊന്നാനി, നൗഷാദ് അലി, ഷുക്കൂർ, ശ്യാം കുമാർ, രാഘവൻ, ബഷീർ, അജേഷ്, സജീന്ദ്ര ബാബു, ഫൈസൽ, റെജു, ഐവിൻ ജോസഫ്, വിനേഷ് സനാഇയ്യ, അബ്ദുൽ കലാം, നബീൽ കുഞ്ഞാലു, മുഹമ്മദ് ഷെഫീഖ്, മുക്താർ, ബിനോയ്, ശ്രീകുമാർ (വിവിധ ഉപ വിഭാഗങ്ങളുടെ കൺവീനർമാർ) എന്നിവരടങ്ങിയ 51 അംഗ സംഘാടകസമിതിയാണ് രൂപവത്കരിച്ചത്.
കേന്ദ്ര കമ്മിറ്റി അംഗം ഷിബു തോമസ്, കേന്ദ്ര ട്രഷറർ ജോസഫ് ഷാജി, ഏരിയ രക്ഷാധികാരി കൺവീനർ പ്രദീപ് കൊട്ടാരത്തിൽ എന്നിവർ സംസാരിച്ചു. ഏരിയ ട്രഷറർ ജയൻ പെരുനാട് സ്വാഗതവും സംഘാടക സമിതി കൺവീനർ രാമകൃഷ്ണൻ കൂവോട് നന്ദിയും പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് ഏരിയാ പരിധിയിലെ അംഗങ്ങളെ ഉൾപ്പെടുത്തി ഓൺലൈൻ ക്വിസ് മത്സരവും സാംസ്കാരിക സെമിനാറും സംഘടിപ്പിക്കുവാനും സമ്മേളനത്തിന് ആകർഷകമായ ലോഗോ ക്ഷണിക്കാനും തീരുമാനിച്ചതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

