കേളി പ്രവർത്തകർ രക്തദാനം നടത്തി
text_fieldsകേളി കലാസാംസ്കാരിക വേദി അൽഖുവയ്യ യൂനിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചപ്പോൾ
റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള അൽ ഖുവയ്യ ജനറൽ ആശുപത്രിയിലേക്ക് രക്തം ആവശ്യപ്പെട്ടതിനെ തുടർന്ന് കേളി കലാസാംസ്കാരിക വേദി അൽഖുവയ്യ യൂനിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കേളി അംഗങ്ങളും പൊതുസമൂഹത്തിൽ നിന്നുള്ളവരും ഉൾപ്പെടെ നിരവധി പേർ രക്തം നൽകാനെത്തി. റിയാദ് നഗരത്തിൽനിന്നും 200 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ജനറൽ ആശുപത്രിയിൽ കേളി മെഗാ രക്തദാനത്തിന്റെ ഭാഗമായി ഈ വർഷം ആദ്യമായി രക്തദാനം നടത്തിയിരുന്നു. ഇതേ തുടർന്നാണ് ബ്ലഡ് ബാങ്കിലേക്ക് രക്തം ആവശ്യപ്പെട്ട് ആശുപത്രി അധികൃതർ കേളിയെ സമീപിച്ചത്. രക്തദാന ക്യാമ്പിന് മുസാഹ്മിയ ഏരിയ സെക്രട്ടറി അനീഷ് അബൂബക്കർ, ഖുവയ്യ യൂനിറ്റ് പ്രസിഡന്റ് നൗഷാദ്, സെക്രട്ടറി ലാൽ, ട്രഷറർ ശ്യാം, ബ്ലഡ് ബാങ്ക് വിഭാഗം മേധാവി അബ്ദുൽ കരീം ഹുവൈമൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

