Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങളെ എന്തുവിലകൊടുത്തും ചെറുക്കും: കേളി

text_fields
bookmark_border
ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങളെ എന്തുവിലകൊടുത്തും ചെറുക്കും: കേളി
cancel
camera_alt

കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ച​ട​യ​ൻ ഗോ​വി​ന്ദ​ൻ അ​നു​സ്​​മ​ര​ണ യോ​ഗ​ത്തി​ൽ സു​രേ​ഷ് ക​ണ്ണ​പു​രം സം​സാ​രി​ക്കു​ന്നു 

റിയാദ്: പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനും തകർക്കാനും ലക്ഷ്യമിട്ടുള്ള ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങളെ എന്തുവിലകൊടുത്തും ചെറുക്കണമെന്ന് കേളി കലാസാംസ്കാരിക വേദി ആഹ്വാനം ചെയ്തു. എല്ലാ പ്രതിസന്ധികളെയും വേട്ടയാടലുകളെയും അതിജീവിച്ചാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ടുവന്നതെന്നും, നേതാക്കളെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങൾക്ക് മുന്നിൽ പ്രസ്ഥാനത്തിെൻറ രാഷ്ട്രീയ കരുത്ത് ചോർന്നുപോകരുതെന്നും രക്ഷാധികാരി സമിതിയുടെ ആഭിമുഖ്യത്തിൽ ബത്ഹ ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടയൻ ഗോവിന്ദൻ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള നടപടികളും കേരളത്തിലെ രാഷ്ട്രീയ എതിരാളികളുടെ ഇടപെടലുകളും ചൂണ്ടിക്കാട്ടി, മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ലക്ഷ്യമിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് യോഗത്തിൽ വിമർശനമുയർന്നു. രാഷ്ട്രീയ നിലപാടുകളുടെ പേരിൽ നേതാക്കളെ വേട്ടയാടുകയും അതുവഴി പ്രസ്ഥാനത്തെ സമ്മർദത്തിലാക്കുകയും ചെയ്യാനുള്ള നീക്കങ്ങളെ ജനാധിപത്യപരമായും രാഷ്ട്രീയമായും നേരിടണം.

ചടങ്ങിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. മറ്റൊരംഗം പ്രഭാകരൻ കണ്ടോന്താർ, സെക്രട്ടറിയേറ്റ് അംഗം നസീർ മുള്ളൂർക്കര എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. രക്ഷാധികാരി സമിതി അംഗങ്ങളായ ഗഫൂർ ആനമങ്ങാട് സ്വാഗതവും ശ്രീഷ സുകേഷ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Keli
Next Story