കേളി 10ാമത് ഫുട്ബാൾ ടൂർണമെന്റ്: സംഘാടക സമിതി ഓഫിസ് തുറന്നു
text_fieldsകേളി 10ാമത് ഫുട്ബാൾ സംഘാടക സമിതി ഓഫിസ് പ്രവർത്തനോദ്ഘാടനം
ടി.ആർ. സുബ്രഹ്മണ്യൻ നിർവഹിക്കുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 10ാമത് ഫുട്ബാൾ ടൂർണമെന്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംഘാടക സമിതി ഓഫിസ് തുറന്നു. ബത്ഹ സെന്ററിൽ പ്രവർത്തനം ആരംഭിച്ച ഓഫിസിന്റെ ഉദ്ഘാടനം കേളി കേന്ദ്ര രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ നിർവഹിച്ചു.
വൈസ് ചെയർമാൻ സെൻ ആന്റണി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജോ. കൺവീനർ ഷഫീക് സ്വാഗതം പറഞ്ഞു. രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവർഗീസ് ഇടിച്ചാണ്ടി, ജോസഫ് ഷാജി, പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായ്, ഫിറോസ് തയ്യിൽ, ഷമീർ കുന്നുമ്മൽ, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, ജോ. സെക്രട്ടറി സുനിൽ കുമാർ, വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, സെക്രട്ടേറിയറ്റ് അംഗം കാഹിം ചേളാരി, സംഘാടക സമിതി കൺവീനർ നസീർ മുള്ളൂർക്കര എന്നിവർ പങ്കെടുത്തു. ഒക്ടോബർ 27ന് ആരംഭിക്കുന്ന 10ാമത് ടൂർണമെന്റ് രണ്ടുമാസം നീണ്ടുനിൽക്കും. ടൂർണമെന്റുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് കൺവീനർ നസീർ മുള്ളൂർക്കര (0502623622), സെക്രട്ടറി സുരേഷ് കണ്ണപുരം (0502878719), ടീം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ടെക്നിക്കൽ കമ്മിറ്റി കൺവീനർ ഷറഫുദ്ദീൻ പന്നിക്കോട് (0502931006) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.