കേളി കലാസാംസ്കാരിക വേദി ജരീർ യൂനിറ്റ് വിഭജിച്ചു; പുതിയ റബുഅ യൂനിറ്റ് രൂപവത്കരിച്ചു
text_fieldsകേളി കലാസാംസ്കാരിക വേദി ജരീർ യൂനിറ്റ് ഭാരവാഹികൾ
റബുഅ യൂനിറ്റ് ഭാരവാഹികൾ
റിയാദ്: കേളി കലാസാംസ്കാരിക വേദി മലസ് ഏരിയയിലെ ജരീർ യൂനിറ്റ് വിഭജിച്ച്, റബുഅ യൂനിറ്റ് രൂപവത്കരിച്ചു.
മലസ് ചെറീസ് റെസ്റ്റോറൻറ് ഹാളിൽ ചേർന്ന കൺവെൻഷനിൽ ജരീർ യൂനിറ്റ് പ്രസിഡൻറ് രതീഷ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജോയിൻറ് സെക്രട്ടറി ഷാജി റസാഖ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ലത്തീഫ് സ്വാഗതവും രാഗേഷ് രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം നൗഫൽ ഉള്ളാട്ടുചാലി സംഘടനാ റിപ്പോർട്ടും, യൂനിറ്റ് സെക്രട്ടറി രാഗേഷ് രാമകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. മലസ് ഏരിയ സെക്രട്ടറി വി.എം. സുജിത് അംഗങ്ങളുടെ പട്ടിക അവതരിപ്പിക്കുകയും, രക്ഷാധികാരി സെക്രട്ടറി സമീർ അബ്ദുൽ അസീസ് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തു.
കേന്ദ്ര സെക്രട്ടറി സുനിൽ കുമാർ, കമ്മിറ്റി അംഗം ബിജു തായമ്പത്ത്, സൈബർ വിങ് കൺവീനർ സിജിൻ കൂവള്ളൂർ, ഏരിയ പ്രസിഡൻറ് അഷ്റഫ് പൊന്നാനി, ട്രഷറർ കെ. അബ്ദുൽ വദൂദ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഇ.കെ. രാജീവൻ, അഷ്റഫ് കണ്ണൂർ, ഏരിയ ജോയിൻറ് സെക്രട്ടറി അൻവർ, വൈസ് പ്രസിഡൻറ് മുകുന്ദൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ റെനീസ്, ഉനൈസ് ഖാൻ, നൗഷാദ്, അജ്മൽ, അഫ്സൽ എന്നിവർ സംസാരിച്ചു. കൺവെൻഷനിൽ ഇരു യൂനിറ്റുകളിലേക്കുമുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജരീർ യൂനിറ്റ് ഭാരവാഹികളായി രാധാകൃഷ്ണൻ (പ്രസി.), ധനേഷ് ചന്ദ്രൻ, നവീൻ കുമാർ (വൈ. പ്രസി.), രാഗേഷ് രാമകൃഷ്ണൻ (സെക്ര.), അഭിലാഷ്, നാരായണൻ (ജോ. സെക്ര.), സൈതലവി (ട്രഷ.), അമീർ കാരിയാത്തിൽ (ജോ. ട്രഷ.), നിർവാഹക സമിതി അംഗങ്ങളായി വിജി എബ്രഹാം, ഷമീർ കല്ലിങ്ങൽ, സിറാജുദ്ദീൻ, കെ.എം. ഷമീർ, ശ്രീലാൽ എന്നിവരെ തെരഞ്ഞെടുത്തു.
റബുഅ യൂനിറ്റ് ഭാരവാഹികളായി ലത്തീഫ് (പ്രസി.), എ. നാസർ, പി.എം. ജോജു (വൈ. പ്രസി.), രതീഷ് ബാലകൃഷ്ണൻ (സെക്ര.), അബ്ദുൽ സലാം, വിഷ്ണു (ജോ. സെക്ര.), അനുരാഗ് (ട്രഷ.), സാജിദ് (ജോ. ട്രഷ.), നിർവാഹക സമിതി അംഗങ്ങളായി സുലൈമാൻ അലി, സച്ചിൻ മോഹൻ, ടി.കെ. ജിജേഷ് എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

