കെ.ഇ.എഫ് റിയാദ് ചാപ്റ്റർ സാങ്കേതിക സെമിനാർ
text_fieldsകെ.ഇ.എഫ് റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച സാങ്കേതിക സെമിനാർ പരിപാടിയിൽനിന്ന്
റിയാദ്: കേരള എൻജിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സാങ്കേതിക സെമിനാർ സംഘടിപ്പിച്ചു. 'ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എ.ഐ) ഓട്ടോമേഷൻ സാങ്കേതിക വിദ്യകളും പ്രോജക്ടുകളിൽ ചെലുത്തുന്ന സ്വാധീനം' എന്ന വിഷയത്തിലായിരുന്നു സെമിനാർ. റിയാദ് റാഡിസൺ എയർപോർട്ട് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധി ഫോറം അംഗങ്ങൾ പങ്കെടുത്തു. ഡോ. അബ്ദുൾനാസർ സെമിനാർ പ്രബന്ധം അവതരിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ നിലവിലെ പരിമിതികളും അതിന്റെ കഴിവുകളും അദ്ദേഹം വിശദീകരിച്ചു. എ.ഐയുടെ സഹായത്തോടെ ഭാവി സാങ്കേതിക വിദ്യകളിൽ അധിഷ്ഠിതമായ എൻജിനീയറിങ് നിർമാണ പ്രവർത്തികളുടെ സാധ്യതകൾ സെമിനാറിൽ അവതരിപ്പിച്ചു.
നവാഗത എ.ഐ ആപായ ജെമിനിയെ കുറിച്ച് മഹറൂഫ് ശൈലബുദ്ദീൻ സംസാരിച്ചു. ജെൻ എ.ഐ വിഷയത്തെ കുറിച്ച് അൻഫസ് ഹസനും മൈക്രോസോഫ്റ്റ് എക്സലിൽ ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ പ്രാവർത്തിക വശങ്ങൾ അഫ്താബുറഹ്മാനും സംസാരിച്ചു. കെ.ഇ.എഫിന്റെ നാൾ വഴികളും പ്രവർത്തനങ്ങളും വൈസ് പ്രസിഡന്റ് ആഷിക് പാണ്ടികശാല വിശദീകരിച്ചു. സെമിനാർ അവതാരകർക്ക് നൗഷാദലി കായൽമടത്തിൽ ഉപഹാരം നൽകി. കെ.ഇ.എഫ് എക്സിക്യൂട്ടിവ് അംഗം സുബിൻ റോഷൻ സ്വാഗതവും ഷാഹിദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

