കെ.ഇ.എഫ് ‘ഫുട്ബാൾ ഫോർ ഓൾ' ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsറിയാദ് കെ.ഇ.എഫ് 'ഫുട്ബാൾ ഫോർ ഓൾ' ടൂർണമെന്റിൽ വിജയികളായ കൂളേഴ്സ് എഫ്.സി ടീം ട്രോഫിയുമായി
റിയാദ്: കേരള എൻജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നോക്കൗട്ട് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. റിയാദ് കാബൂസ് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ നിരവധി ഫോറം അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു. ഒക്ടോബറിൽ നടക്കാനിരിക്കുന്ന പ്രധാന ടൂർണമെന്റായ 'സൂപ്പർ ലിഗ് 2.0' ക്ക് മുന്നോടിയായി നടന്ന മത്സരങ്ങൾ ഫോറം അംഗങ്ങളുടെ ഫുട്ബാൾ ആവേശത്തിന് ഉണർവ് പകരുന്നതായിരുന്നു.
എട്ടോളം ടീമുകൾ മാറ്റുരച്ച മത്സരത്തിൽ കൂളേഴ്സ് എഫ്.സി എതിരില്ലാത്ത നാലു ഗോളുകളടിച്ച് വിജയികളായി. ഫൈനൽ മത്സരത്തിൽ കണ്ടം കളി യുനൈറ്റഡ് എഫ്.സി റണ്ണേഴ്സ് അപ്പുമായി. വിജയികൾക്കുള്ള ട്രോഫി പരിപാടിയുടെ മുഖ്യസ്പോൺസർമാരായ എം.എ.ആർ പ്രതിനിധികൾ കൈമാറി. ഫോറം അംഗങ്ങളുടെ കാൽപന്ത് അഭിനിവേശം വളർത്താനും കൂടുതൽ ആളുകളെ ഫുട്ബാളിലേക്ക് എത്തിക്കാനുമാണ് 'ഫുട്ബാൾ ഫോർ ആൾ' എന്ന നാമകരണത്തിൽ ടൂർണമെന്റ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടികൾക്ക് കെ.ഇ.എഫ് എക്സ്കോം അംഗങ്ങളായ നവാസ് നളപ്പുലൻ , അനസ് അബൂബക്കർ, രാഹുൽ രാജ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

