‘സെയിൽസ് മാസ്റ്ററി’ പരിശീലനവുമായി കെ.ഇ.എഫ് ദമ്മാം
text_fieldsകെ.ഇ.എഫ് ദമ്മാം ഘടകം അൽ ഖോബാറിൽ സംഘടിപ്പിച്ച സെയിൽസ് മാസ്റ്ററി സെഷൻ
അൽ ഖോബാർ: കേരള എൻജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) ദമ്മാം ചാപ്റ്ററിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘സെയിൽസ് മാസ്റ്ററി’ പരിശീലന പരിപാടി ശ്രദ്ധേയമായി. അൽ ഖോബാർ ഗോൾഡൻ ട്യൂലിപ്പ് ഹോട്ടലിൽ നടന്ന സെഷനിൽ കിഴക്കൻ പ്രവിശ്യയിലെ വിവിധ മേഖലകളിൽ നിന്നായി 70ഓളം എൻജിനീയർമാരും സെയിൽസ് പ്രഫഷനലുകളും പങ്കെടുത്തു.
പരിശീലകൻ അൻസാർ നയിച്ച സെയിൽസ് മാസ്റ്ററി വർക്ക്ഷോപ്പായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. ആധുനിക വിപണന രീതികളും സെയിൽസ് രംഗത്തെ നൂതന തന്ത്രങ്ങളും അദ്ദേഹം വിശദീകരിച്ചു. തുടർന്ന് നടന്ന വിദഗ്ധ പാനൽ ചർച്ചയിൽ നവാസ് അബ്ദുൽ ഖാദർ, ഹഖീഖ് അൽ മുബാറക്, അഹമ്മദ് സഫീർ എന്നിവർ തങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെ പ്രായോഗിക അനുഭവങ്ങൾ പങ്കുവെച്ചു.ബിസിനസ് രംഗത്തെ മത്സരങ്ങളെ എങ്ങനെ മറികടക്കാമെന്നതിനെക്കുറിച്ച് അഹ്മദ് സഫീർ നടത്തിയ അവതരണം പങ്കെടുത്തവർക്ക് ഏറെ പ്രയോജനകരമായി. പ്രഫഷനൽ ജീവിതത്തിലെ സമ്മർദങ്ങളെ അതിജീവിക്കുന്നതിനായി ‘റോസ്’ നയിച്ച മാനസികാരോഗ്യ ബോധവത്കരണ സെഷനും പരിപാടിയുടെ ഭാഗമായി നടന്നു. കെ.ഇ.എഫ് ദമ്മാം പ്രസിഡൻറ് അഫ്താബ് പരിപാടി ഉദ്ഘാടനം ചെയ്തു. ലേണിങ് ആൻഡ് ഡവലപ്മെൻറ് ടീമംഗങ്ങളായ റിയാസ് സൈനുലാബിദ്ദീൻ, ഫഹീം മൂസ, മുഹമ്മദ് ഷഫീഖ്, അജ്മൽ റോഷൻ, കാമിൽ ഹാരിസ്, അഫ്താബ് റഹ്മാൻ എന്നിവർ പരിപാടിയുടെ ഏകോപനം നിർവഹിച്ചു. റയ്യാൻ മൂസ ചടങ്ങിൽ അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

