കെ.ഇ.എഫ് ‘നെറ്റ് മാസ്റ്റേഴ്സ് സീസൺ 3.0’ ബാഡ്മിൻറൺ ടൂർണമെൻറ് വിജയികളെ പ്രഖ്യാപിച്ചു
text_fieldsകെ.ഇ.എഫ് ‘നെറ്റ് മാസ്റ്റേഴ്സ് സീസൺ 3.0’ ബാഡ്മിൻറൺ ടൂർണമെൻറ് വിജയികളും സംഘാടകരും
റിയാദ്: കേരള എന്‍ജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) റിയാദ് ചാപ്റ്ററിെൻറ ആഭിമുഖ്യത്തിൽ റിയാദ് റാഇദ് പ്രോ കോർട്ടിൽ ‘നെറ്റ് മാസ്റ്റേഴ്സ് സീസൺ 3.0’ ബാഡ്മിൻറണ്‍ ടൂര്‍ണമെൻറ് സംഘടിപ്പിച്ചു. നിരവധി ഫോറം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത ടൂർണമെന്റിലെ പുരുഷ ഡബിള്‍സ് പ്രോ വിഭാഗത്തിൽ നബീല്‍ അബ്ദുല്ല, മുഹമ്മദ് റോഷൻ സഖ്യം വിജയികളായപ്പോൾ പ്രശിൻ-ജസീം സഖ്യം റണ്ണർ അപ്പായി.
ഇൻറർമീഡിയറ്റ് ഇനത്തിൽ ഹനീഫ്-ഷഹബാസ് സഖ്യം ജേതാക്കളും സാബു ഈപ്പൻ-മുഹമ്മദ് റിയാസ് സഖ്യം റണ്ണർ അപ്പുമായി. അമേച്ചർ വിഭാഗത്തിൽ ഫെബിൻ-ജസീൽ സഖ്യം ഒന്നാമതെത്തിയപ്പോൾ ശ്യാം-സന്ദീപ് സഖ്യത്തിനാണ് റണ്ണർ അപ്പ് സ്ഥാനം. പുരുഷ സിംഗിള്‍സില്‍ അനസ് ജേതാവായപ്പോൾ ഇർഷാദ് മുഹമ്മദ് റണ്ണർ അപ്പായി.
മിക്സഡ് ഡബ്ള്‍സില്‍ നബീൽ അബ്ദുല്ല-ഹന്ന സഖ്യം വിജയികളാവുകയും ഹാദി-ഷബ്ന സഖ്യം റണ്ണർ അപ്പ് ആവുകയും ചെയ്തു. വനിതാ ഡബ്ള്‍സിൽ ഹന്ന-മെഹ്രീന്‍ റോഷൻ സഖ്യം വിജയം വരിച്ചപ്പോൾ സൽമ-ഷബ്ന സഖ്യത്തിനാണ് റണ്ണർ അപ്പ്. കുട്ടികളുടെ കിഡ്സ് അണ്ടർ 16 ഇനത്തിൽ അമല്‍ മുഹമ്മദ്, അമന് മുഹമ്മദ് എന്നിവർ വിജയികളായപ്പോൾ അയ്റ ഫാത്തിമ-ഹാദി ഇഹ്സാൻ സഖ്യം റണ്ണർ അപ്പായി.
കിഡ്സ് അണ്ടർ 11 വിഭാഗത്തിൽ അമായ-ആഹിൽ സഖ്യം വിജയം നേടിയപ്പോൾ ഫറിൻ അൽത്താഫ്-സിഫാൻ സജിൻ സഖ്യം റണ്ണർ അപ്പ് സ്ഥാനം സ്വന്തമാക്കി. ടൂർണമെൻറിെൻറ സമാപന ചടങ്ങിൽ കെ.ഇ.എഫ് പ്രസിഡൻറ് അബ്ദുൽ നിസാർ വിജയികൾക്ക് ആശംസകൾ നേർന്നു.
2023 ഓൾ ഇന്ത്യ ബാഡ്മിൻറൺ ചാമ്പ്യൻ നവനീത് രമേഷ്, നാഷനൽ ലെവൽ പ്ലെയർ ബെൻസൺ കെ. ആൻറണി എന്നിവർ മുഖ്യാതിഥികളായിരുന്നു. ഇവർക്കുള്ള ഫലകം സ്പോർട്സ് കമ്മിറ്റി ഭാരവാഹികൾ ചടങ്ങിൽ കൈമാറി. തുടർന്ന് വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. ചടങ്ങിൽ രാഹുൽ രാജ്, ഷറഫാസ് എന്നിവർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

