‘കീറ്റോ’ അലോപ്പതിക്ക് എതിരല്ല- എന്‍.വി ഹബീബ് റഹ്മാൻ
text_fieldsദമ്മാം: ലോ കാര്‍ബ് ഹൈ ഫാറ്റ് ഡയറ്റ് (എല്‍.സി.എച്ച്.എഫ്) ഭക്ഷണരീതി പിന്തുടരുന്നത് ഭാവിയില്‍ ആരോഗ്യത്തിന് ദൂരവ്യ ാപകമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന ചില അലോപ്പതി ഡോക്ടര്‍മാരുടെ നിഗമനം ഊഹം മാത്രമാണെന്നും ഇതുവരെ ശാസ്ത്രീയമായ ി ഇക്കാര്യം തെളിയിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെന്നും എല്‍.സി.എച്ച്.എഫ് കൂട്ടായ്മ കോ-ഓഡിനേറ്ററും കീ റ്റോ ട്രെയിനറുമായ എന്‍.വി ഹബീബ് റഹ്മാൻ പറഞ്ഞു. കൂട്ടായ്മ ദമ്മാം ചാപ്റ്റർ ദാറസ്സിഹ ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആരോഗ്യ ബോധവൽക്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കീറ്റോ ഡയറ്റ് എന്ന ഭക്ഷണ രീതി വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് കേരളത്തിൽ പ്രചരിച്ചത്. പ്രമേഹം അടക്കമുള്ള ജീവിത ശൈലി രോഗങ്ങളില്‍ നിന്ന് മുക്തി നേടിയവരോ അതിന് ശ്രമിക്കുന്നവരോ ആണ് ഈയൊരു രീതിക്ക് ഏറെ പ്രചാരം കൊടുക്കുന്നത്.
കഠിനമായ പ്രമേഹരോഗമുള്ളവര്‍ പോലും ഇൗ ഭക്ഷണ രീതിയിലേക്ക് തിരിയുന്നതോടെ മരുന്നുകളില്‍നിന്ന് മോചിതരാകുന്നതാണ് കണ്ടത്. ഇത് ഏതെങ്കിലും വൈദ്യശാസ്ത്ര ശാഖക്കെതിരെയുള്ളതല്ല. മറിച്ച് അന്നജമാണ് ഏറെ പ്രശ്‌നക്കാര്‍ എന്ന ആധുനിക ശാസ്ത്രത്തിെൻറ കണ്ടെത്തലിെൻറ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരടക്കമുള്ളവര്‍ തന്നെ പലപ്പോഴും നിർദേശിക്കുന്ന രീതിയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ഷാജി ആലപ്പുഴ അധ്യക്ഷത വഹിച്ചു.
ഖാദർ ചെങ്കള, കെ.എം ബഷീർ, അഷ്‌റഫ് ആളത്ത് എന്നിവർ സംസാരിച്ചു. കെ. സക്കീർ അഹമ്മദ് സ്വാഗതവും ഫൈസി നന്ദിയും പറഞ്ഞു. അബ്ദുല്ല ഖിറാഅത്ത് നടത്തി. അസ്‌ലം കൊളക്കാടൻ, അനസ് പട്ടാമ്പി, ഷംനാദ്, റംസാൻ, ജമാലുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
