വായിച്ചു കൊണ്ടേയിരിക്കുക; മനസ്സ് തുറക്കും, ജീവിതം തളിർക്കും -എം.കെ. മുനീർ എം.എൽ.എ
text_fieldsബത്ഹ ദാറുൽ ഖുർആൻ മദ്റസയിലെ വിദ്യാർഥികളുമായുള്ള സംവാദപരിപാടിയിൽ എം.കെ. മുനീർ എം.എൽ.എ സംസാരിക്കുന്നു
ബത്ഹ: വായിച്ചു കൊണ്ടേയിരിക്കുക, എങ്കിൽ മനസ്സ് തുറക്കും, ജീവിതം തളിർക്കും എന്ന് മുൻ മന്ത്രി എം.കെ. മുനീർ എം.എൽ.എ. ഇസ്‌ലാം ഏറ്റവും സുന്ദരമായ മതവും ജീവിതരീതിയുമാണ്. ഖുർആൻ മുറുകെ പിടിക്കണം. വായന നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ റിയാദിലെത്തിയ അദ്ദേഹം ബത്ഹ ദാറുൽ ഖുർആൻ മദ്റസയിലെ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു. പരിപാടിയിൽ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് സിറാജ് തയ്യിൽ, സെക്രട്ടറി ഷാജഹാൻ ചളവറ, ദാറുൽ ഖുർആൻ മദ്റസ പ്രിൻസിപ്പൽ സലീം ചാലിയം, മുഹ്സിൻ കോട്ടക്കൽ, അഷ്റഫ് വേങ്ങാട്ട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

