കെ.ഡി.എം.എഫ് തസ്കിയത് ക്യാമ്പ് ഗൃഹാതുര അനുഭവമായി
text_fieldsകെ.ഡി.എം.എഫ് റിയാദ് മജ്ലിസു തർക്കിയ്യ തസ്കിയത് ക്യാമ്പിൽ ബഷീർ ഫൈസി ചുങ്കത്തറ വിഷയാവതരണം നടത്തുന്നു
റിയാദ്: കെ.ഡി.എം.എഫ് മജ്ലിസു തർക്കിയ്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തസ്കിയത് ക്യാമ്പ് ആത്മവിചിന്തനത്തിന്റെ പുതു പുലരികൾ തീർക്കുന്നതായി.
മജ്ലിസു തർക്കിയ്യ ചെയർമാൻ അഷ്റഫ് പെരുമ്പള്ളിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ക്യാമ്പിൽ ജുനൈദ് യമാനി നസീഹത് നടത്തി. പ്രസിഡന്റ് ഷാഫി ഹുദവി ഓമശ്ശേരി വിഷയം അവതരിപ്പിച്ചു.
എസ്.ഐ.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബഷീർ ഫൈസി ചുങ്കത്തറ പ്രാർഥനാ സദസിന് നേതൃത്വം നൽകി. ശമീർ പുത്തൂർ, ബഷീർ താമരശ്ശേരി, ഷജീർ ഫൈസി, ശറഫുദ്ദീൻ സഹ്റ ഹസനി, ശറഫുദ്ദീൻ മടവൂർ എന്നിവർ സംസാരിച്ചു. ഷബീൽ പുവാട്ടുപറമ്പ്, സിദ്ദിഖ് ഇടത്തിൽ, ജുനൈദ് മാവൂർ, സൈനുൽ ആബിദ് മച്ചകുളം, ശരീഫ് കട്ടിപ്പാറ, അമീൻ വാവാട്, സഹീറലി മാവൂർ, ജാസിർ ഹസനി കൈതപൊയിൽ, അസ്കർ വട്ടോളി, ലത്തീഫ് ദർബാർ, അഷ്മിൽ കട്ടിപ്പാറ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

